ഇരട്ട നികുതി ഒഴിവാക്കല്‍ ഭേദഗതി:  ഇന്ത്യയും സിംഗപ്പൂരും കരാര്‍ ഒപ്പിട്ടു

ന്യൂഡല്‍ഹി: മൂലധന ലാഭ നികുതി ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയും സിംഗപ്പൂരും ഇരട്ട നികുതി ഒഴിവാക്കല്‍ ഭേദഗതി ഉടമ്പടിയില്‍ ഒപ്പുവെച്ചു. മൗറീഷ്യസിനും സൈപ്രസിനും പിന്നാലെ സിംഗപ്പൂരുമായും സമാന ഉടമ്പടിയില്‍ ഒപ്പുചാര്‍ത്തിയതോടെ നികുതിയില്‍നിന്ന് ഒഴിവാകാന്‍ കമ്പനികള്‍ സ്വീകരിക്കുന്ന റൗണ്ട് ട്രിപ്പിങ്ങിന് (പിന്നീട് അതേ തുകക്ക് തിരിച്ചുവാങ്ങാന്‍ വേണ്ടി ഉപയോഗിക്കാത്ത സ്വത്ത് വില്‍ക്കുന്ന രീതി) തടയിടാനാവുമെന്ന പ്രതീക്ഷയിലാണ് ധനമന്ത്രാലയമെന്ന് മന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. ഉടമ്പടിയുടെ ഭാഗമായി അടുത്തവര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ നിലവിലെ ആഭ്യന്തര നിരക്കിന്‍െറ 50 ശതമാനം മൂലധന ലാഭ നികുതിയും 2019 ഏപ്രില്‍ ഒന്നോടെ 100 ശതമാനവും ഈടാക്കും.

Tags:    
News Summary - India, Singapore rework tax treaty to curb evasion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.