രാജ്യത്ത്​ രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും നാല്​ ലക്ഷം കടന്നു; മരണസംഖ്യ നാലായിരത്തിനടുത്ത്​

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡി​െൻറ അതിതീവ്രവ്യാപനം രൂക്ഷമായി തുടരുന്നു. രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും നാല്​ ലക്ഷം കടന്നു. മരണസംഖ്യ അതിവേഗം നാലിയരത്തിലേക്ക്​ അടുക്കുകയാണ്​. കഴിഞ്ഞ ദിവസം രാജ്യത്ത്​ 4,14,188 പേർക്കാണ്​ കോവിഡ്​ ​സ്ഥിരീകരിച്ചത്​. 3,31,507 പേർ രോഗമുക്​തി നേടി.

ഇതുവരെ 2,14,91,598 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 1,76,12,351 പേർ രോഗമുക്​തി നേടി. 3,915 കോവിഡ്​ മരണങ്ങളാണ്​ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്​. ഇതോടെ ആകെ മരണം 2,34,083 ആയി ഉയർന്നു. 36,45,164 പേരാണ്​ നിലവിൽ രോഗം ബാധിച്ച്​ ചികിത്സയിലുള്ളത്​.

16,49,73,058 പേർക്കാണ്​ ഇതുവരെ വാക്​സിൻ നൽകിയത്​. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്​ പുതിയ കണക്കുകൾ പുറത്ത്​ വിട്ടത്​. അതേസമയം, വാക്​സിനേഷൻ പ്രവർത്തനങ്ങൾ കൂടുതൽ ത്വരിതപ്പെടുത്താനാണ്​ കേന്ദ്രസർക്കാർ നീക്കം. റഷ്യയുടെ സ്​പുട്​നിക്​ വാക്​സി​െൻറ വിതരണം അടുത്തയാഴ്​ചയോടെ രാജ്യത്ത്​ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്​.

Tags:    
News Summary - India sees 3,915 deaths in new record high; over 4.14 lakh Covid cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.