ന്യൂഡൽഹി: മൂന്ന് സേനകളെയും ഉൾപ്പെടുത്തിയുളള സൈനികാഭ്യാസത്തിന് ഒരുങ്ങി ഇന്ത്യയും റഷ്യയും. ഒക്ടോബർ 19 മുതൽ 29 വരെ റഷ്യയിലെ കിഴക്കൻ സൈനിക മേഖലയിലാണ് സൈനികാഭ്യാസം നടത്തുക. ഇരു രാജ്യങ്ങളുടെയും കര,വ്യോമ,നാവിക സേനകൾ അഭ്യാസത്തിൽ അണിനിരക്കും. 2003ൽ ഇരു രാജ്യങ്ങളും സംയുക്ത നാവികാഭ്യാസം സംഘടിപ്പിച്ചിരുന്നെങ്കിലും മുഴുവൻ സേനയെയും ഉൾപ്പെടുത്തി സൈനികാഭ്യാസം നടത്തുന്നത് ഇതാദ്യമാണ്.
ഇന്ത്യൻ കരസേനയിൽ നിന്ന് 350 സൈനികരെയും വ്യോമസേനയിൽ നിന്ന് 80 പേരെയുമാണ് റഷ്യയിലേക്ക് അയക്കുക. സൈനികർക്കു പുറമെ വ്യോമസേനയുടെ രണ്ട് സൈനിക വിമാനങ്ങളും നാവികസേനയുടെ യുദ്ധക്കപ്പലും അയക്കുന്നുണ്ട്. റഷ്യയിൽ നിന്നുളള 10,000 സൈനികർ അഭ്യാസത്തിൽ പെങ്കടുക്കും.
വിമാനങ്ങൾ, അതീവ്രവാദവിരുദ്ധ പോരാട്ടങ്ങൾക്ക് ലോക വ്യാപകമായി ശക്തി പകരുന്നതാണ് യുദ്ധാഭ്യാസമെന്നാണ് വിലയിരുത്തൽ. യുദ്ധാഭ്യാസത്തിനു പുറമെ ഇരു രാജ്യങ്ങളിലെയും ഉന്നത സൈനികർ ഉദ്യോഗസ്ഥരുമായുള്ള ചർച്ചകളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.