രാജ്യത്ത് കോവിഡ് ബാധിതർ 69 ലക്ഷം കടന്നു; ആകെ മരണം 1,07,416

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ 19 സ്ഥിരീകരിച്ചവരുടെ എണ്ണം 69 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,272 പേർക്കാണ്​ രോഗം ബാധിച്ചത്​.

ഇതോടെ ആകെ രോഗികളുടെ എണ്ണം 69,79,424 ആയി ഉയർന്നു. ഇതിൽ 8,83,185 പേർ​ നിലവിൽ ചികിൽസയിൽ കഴിയുന്നു​. 59,88,823 പേർ രോഗമുക്തി നേടി.

926 പേരാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ​ രോഗം ബാധിച്ച് മരിച്ചത്​. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ മരണം 1,07,416 ആയി.

ലോകത്ത് ഇതുവരെ 37,113,410 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,072,712 പേർ മരിച്ചു. 15,146 കേസുകളും 494 മരണങ്ങളും ആണ് പുതിയതായി റിപ്പോർട്ട് ചെയ്തത്.

അമേരിക്കയാണ് കോവിഡ് വ്യാപനത്തിൽ ഒന്നാം സ്ഥാനത്ത്. ഏറ്റവും പുതിയ കണക്ക് പ്രകാരം 7,894,478 പേർക്ക് രോഗബാധ കണ്ടെത്തി. ഇതുവരെ 218,648 പേർ മരണപ്പെട്ടു.

Tags:    
News Summary - India reports a spike of 73,272 new COVID19 cases & 926 deaths in the last 24 hours.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.