രാജ്യത്ത്​ കോവിഡ്​ വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 61,267 രോഗികൾ, 884 മരണം

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനത്തി​െൻറ തോത്​ കുറയുന്നതായി കേന്ദ്രആരോഗ്യ കു​ടുംബക്ഷേമ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,267 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ കോവിഡ്​ ബാധിതരു​െട 66, 85,083 ആയി. കഴിഞ്ഞ ദിവസം രാജ്യത്ത്​ 884 മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇത​ുവരെ 1, 03,569 കോവിഡ്​ മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തിട്ടുള്ളത്​.

കഴിഞ്ഞ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ്​ കേസുകളുടെ എണ്ണത്തിലും മരണത്തിലും കുറവ് വന്നിട്ടുണ്ട്. രാജ്യത്തെ മരണനിരക്ക്​ 1.55 ശതമാനമാണ്​.

നിലവിൽ 9,19,023 പേരാണ്​ ചികിത്സയിലുള്ളത്​. 56 ലക്ഷം പേർ രോഗമുക്തി നേടി. ഇന്തയിലെ രോഗമുക്തി നിരക്ക്​ 84.70 ശതമാനമായി ഉയർന്നതായി കേന്ദ്രആരോഗ്യ കു​ടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം 10,89,403 കോവിഡ്​ പരിശോധനകൾ നടത്തിയതായി ഐ.സി.എം.ആർ അറിയിച്ചു. ഒക്​ടോബർ ആറുവരെ 8.10 കോടി ടെസ്​റ്റുകൾ നടത്തിയിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.