ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000ത്തോട് അടുക്കുന്നു. 39,726 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. 20,654 പേർ രോഗമുക്തരായി. 154 പേർ രോഗം ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുേമ്പാൾ 11 ശതമാനമാണ് കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധന.
1,15,14,331 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,10,83,679 പേർക്ക് രോഗമുക്തിയുണ്ടായി. 2,71,282 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 1,59,370 പേർ ഇതുവരെ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, 3,93,39,817 പേർക്ക് ഇതുവരെ വാക്സിൻ നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ കോവിഡിന്‍റെ രണ്ടാം വ്യാപനമാണ് ഇപ്പോഴുണ്ടാകുന്നതെന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ കോവിഡ് അതിരൂക്ഷമാകുമെന്ന് പ്രധാനമന്ത്രിയും മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.