representative image

രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നു; 2067 പുതിയ രോഗികൾ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വർധിക്കുന്നു. ചെറിയ ഇടവേളക്ക് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. 24 മണിക്കൂറിനിടെ 2067 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 65 ശതമാനമാണ് വർധന. 1247 കേസുകളായിരുന്നു ചൊവ്വാഴ​്ച സ്ഥിരീകരിച്ചത്.

40 പേർ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചു. 12,340 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.49 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.38 ശതമാനവുമാണ്.

1,547 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 98.76 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് ഇതുവരെ 186.90 കോടി ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഏപ്രിൽ 11 മുതൽ 18 വരെ കോവിഡ് കേസുകളിൽ മൂന്നിരട്ടി വര്‍ധനവാണുണ്ടായത്. 632 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, മിസോറാം എന്നീ സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാൻ കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    
News Summary - India reports 2,067 new Covid cases; Centre asks five states to up vigil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.