ഇന്ത്യയിൽ ​ആശങ്കയുയർത്തി കോവിഡ്; 24 മണിക്കൂറിനിടെ 5611 പുതിയ രോഗികൾ

​ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട്​ ചെയ്​തത്​ 5611 കോവിഡ്​ കേസുകൾ. രാജ്യത്ത്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്​ത ശേഷം ആദ്യമായാണ്​ ഇത്രയേറെ പേർക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​. ആകെ രോഗബാധിതരുടെ എണ്ണം 1,06,750 ആയി. ഇതോടെ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ രോഗവ്യാപനമുള്ള രാജ്യമായി ഇന്ത്യ മാറി.

തുടർച്ചയായ രണ്ടാം ദിവസമാണ്​ കോവിഡ്​ പോസിറ്റീവായവരുടെ എണ്ണം 5000 കടക്കുന്നത്​. കോവിഡ്​ ബാധിച്ച്​ മരിച്ചവരു​െട എണ്ണം 3303 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 140 പേരാണ്​ മരിച്ചത്​. രോഗമുക്​തി നിരക്ക്​ 39.2 ശതമാനമാണ്​. 

മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 37,136 പേരാണ്​ ഇവിടെ രോഗബാധിതർ. മഹാരാഷ്​ട്ര കഴിഞ്ഞാൽ തമിഴ്​നാട്ടിലാണ്​ കോവിഡ്​ രോഗികൾ കൂടുതൽ. ഇവിടെ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 12,448 ആയി. ഗുജറാത്താണ്​ തൊട്ടുപിറകിൽ. 11,745 പേർക്കാണ്​ ഗുജറാത്തിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഡൽഹിയിൽ 10,554 പേർ കോവിഡ്​ ബാധിതരാണ്​.

Tags:    
News Summary - India records over 5,611 Covid-19 cases -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.