ഇന്ത്യയിൽ കോവിഡ്​ രോഗികളുടെ എണ്ണം കുതിക്കുന്നു; മരണം 1320 ആയി

ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ കോവിഡ്​ സ്​ഥിരീകരിച്ചത്​ 2411 പേർക്ക്​. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37,776 ആയെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച്​ 1320 പേരാണ്​ മരിച്ചത്​. അതിൽ ശനിയാഴ്​ചയാണ്​ 71 പേരുടെ മരണം റിപ്പോർട്ട്​ ചെയ്​തത്​. 

ഡൽഹിയിലെ കപാഷേരയിൽ 44 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. തുടർന്ന്​ ഈ മേഖല പൊലീസ്​ സീൽ ചെയ്​തു. 10 ദിവസം മുമ്പാണ്​ ഇവരെ പരിശോധനക്ക്​ വിധേയമാക്കിയത്​. 

ഏപ്രിൽ 18ന്​ കോവിഡ്​ സ്​ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയിരുന്നു ഇവരെന്ന്​ സംശയിക്കുന്നു. സ്​ഥിതിഗതികൾ പരിഗണിച്ച്​ കോവിഡ്​ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി മാർച്ച്​ 24ന്​ പ്രഖ്യാപിച്ച ലോക്​ഡൗൺ രണ്ടാഴ്​ചത്തേക്ക്​ കൂടി നീട്ടിയിരുന്നു. എന്നാൽ, ഈ ഘട്ടത്തിൽ ചില ഇളവുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്​.

Tags:    
News Summary - India Records Biggest Single-Day Jump As COVID -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.