ന്യൂഡൽഹി: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഭീഷണിക്കു മുന്നിൽ മലേറിയ പ്രതിരേ ാധ മരുന്നിെൻറ കയറ്റുമതി നിരോധനം എടുത്തുകളഞ്ഞ് മോദി സർക്കാർ. കോവിഡ് ചികിത്സക ്കുകൂടി പ്രയോജനപ്പെടുന്ന ഹൈേഡ്രാക്സിക്ലോറോക്വിൻ എന്ന മരുന്നിെൻറ കയറ്റുമതി തടഞ്ഞ് മാർച്ച് 25ന് പുറത്തിറക്കിയ ഉത്തരവാണ് മാറ്റിയത്.
കോവിഡ് ഇന്ത്യയിൽ പട രുന്നതു കണക്കിലെടുത്താണ് ഈ മരുന്നിെൻറ കയറ്റുമതി വിലക്കിയത്. മലേറിയക്കെതിരെ ഉപയോഗിക്കുന്ന ൈഹഡ്രോക്സിക്ലോറോക്വിൻ െകാറോണ വൈറസിനെ പ്രതിരോധിക്കാൻ ഒരു പരിധിവരെ ഫലപ്രദമാണെന്ന് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. കോവിഡ് ബാധിതരുമായി നിരന്തരം ഇടപഴകുന്ന ആരോഗ്യ പ്രവർത്തകർക്ക് നൽകാൻ ശേഖരിക്കാനാണ് കയറ്റുമതി ഇന്ത്യ തടഞ്ഞത്.
കോവിഡ് മൂലം അമേരിക്ക കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ട്രംപ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ മലേറിയ പ്രതിരോധ മരുന്നിെൻറ വിലക്ക് നീക്കാൻ പ്രധാനമന്ത്രി ആരോഗ്യ, വാണിജ്യ മന്ത്രാലയങ്ങൾക്ക് നിർദേശം നൽകിയെന്നാണ് സൂചന. ഈ നീക്കം നടക്കുന്നതിനിടയിലാണ് വാഷിങ്ടണിലെ വാർത്തസേമ്മളനത്തിൽ ട്രംപ് ഭീഷണിയുടെ സ്വരം പുറത്തെടുത്തത്.
ആഗോള തലത്തിൽ ആവശ്യമുള്ള ജനറിക് മരുന്നുകളിൽ നാലിലൊന്നും വിതരണം ചെയ്യുന്നത് ഇന്ത്യയാണ്. കോവിഡ് സാഹചര്യങ്ങൾ മുൻനിർത്തിയാണ് മലേറിയ പ്രതിരോധ മരുന്നും 26 ഇനം ഔഷധ ചേരുവകളും കയറ്റുമതി ചെയ്യുന്നത് താൽക്കാലികമായി ഇന്ത്യ നിരോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.