ഇസ്ലാമാബാദ്: ഇന്ത്യൻ സൈന്യം നിരന്തരമായി വെടിനിർത്തൽ ലംഘിക്കുന്നതായി ആരോപിച്ച് പാകിസ്താൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
ഹാജിപിർ, സൻഖ്് മേഖലകളിൽ ഇന്ത്യൻ സൈന്യം െവടിനിർത്തൽ ലംഘിച്ചതായും 30 വയസ്സുകാരി മരിച്ചതായും പാകിസ്താൻ വിദേശകാര്യ ഒാഫിസ് വ്യക്തമാക്കി. 2020ൽ ഇന്ത്യ 940 പ്രാവശ്യം വെടിനിർത്തൽ ലംഘിച്ചതായും പാകിസ്താൻ കുറ്റപ്പെടുത്തി.
വ്യാഴാഴ്ചയും പാകിസ്താൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയിരുന്നു. അതിർത്തി ലംഘിച്ച് ഇന്ത്യൻ സേന നടത്തിയ വെടിവെപ്പിൽ പാക് സൈനികനും രണ്ട് സിവിലിയൻമാരും കൊല്ലപ്പെട്ടതായി പറഞ്ഞാണ് ഇന്ത്യൻ എംബസിയിലെ ഷെർഷെ ദഫാറിനെ വിളിച്ചുവരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.