ന്യൂഡൽഹി: ഹിന്ദു ദേശീയത ബ്രിട്ടനിലെ പുതിയ തീവ്രവാദ ഭീഷണിയാണെന്ന റിപ്പോർട്ടിനെതിരെ ഇന്ത്യ. തീവ്രവാദ, വിഘടനവാദ ഭീഷണിയുടെ പ്രകൃതമെന്താണെന്ന് അറിയാമെന്നും ഹിന്ദു ദേശീയതയെ അതുമായി തെറ്റായി സമീകരിച്ചതാണെന്നും വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ബ്രിട്ടനിൽ വളർന്നുവരുന്ന ഒമ്പത് ഭീഷണികളിലൊന്നായി സർക്കാർ ഹിന്ദു ദേശീയതയെ കാണുന്നുവെന്ന ആഭ്യന്തര വകുപ്പ് റിപ്പോർട്ട് ‘ഗാർഡിയൻ’ പത്രം ചോർത്തി പുറത്തുവിടുകയായിരുന്നു. ഹിന്ദു ദേശീയത ഒരു തീവ്രവാദ ആശയമാണെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് ഇന്ത്യയുടെ പ്രതികരണം.
അമേരിക്കയിലേക്കുള്ള ഇന്ത്യക്കാരുടെ അനധികൃത കുടിയേറ്റത്തിന് തടയിടാൻ ഇന്ത്യ യു.എസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വിദേശകാര്യ വക്താവ് ആവർത്തിച്ചു. അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയക്കും മുമ്പ് അവർ ഇന്ത്യക്കാർ തന്നെയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തും. അതോടൊപ്പം ഇന്ത്യക്കാരുടെ നിയമപരമായ കുടിയേറ്റത്തിന് അവസരങ്ങളുണ്ടാക്കാൻ ശ്രമിക്കുമെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.