Posted On
date_range Updated On
date_range 12 മുതല്‍ 17 വയസ്സുകാര്‍ക്ക് മാത്രം 26 കോടി ഡോസ് വാക്‌സിന്‍ വേണ്ടിവരുമെന്ന്
ന്യൂഡല്‍ഹി: 12 മുതല്‍ 17 വയസ്സുള്ള കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ 26 കോടി ഡോസ് വാക്‌സിന്‍ വേണ്ടിവരുമെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍. ചെറുതല്ല കുട്ടികളുടെ എണ്ണം. ഈ പ്രായക്കാര്‍ മൂന്ന് കോടി മുതല്‍ 14 കോടി വരെ ഉണ്ടാകും. അവര്‍ക്കായി നമുക്ക് 26 കോടി വാക്‌സിന്‍ ഡോസുകള്‍ ആവശ്യമാണ് -ഡോ. വി.കെ പോള്‍ പറഞ്ഞു.
കുട്ടികള്‍ക്കുള്ള വാക്‌സിന്റെ പരീക്ഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. കോവാക്‌സിന്‍ മാത്രമല്ല, സൈഡസ് കാഡില്ല വാക്‌സിനും പരീക്ഷണ ഘട്ടത്തിലാണ്. സൈഡസിന് അടുത്ത രണ്ട് ആഴചക്കകം അനുമതി ലഭിക്കുമെന്നാണ് കരുതുന്നത് -അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് മൂന്ന് ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്. ജൂലൈ പകുതിയോടെ പ്രതിദിന വാക്‌സിനേഷന്‍ ഒരു കോടിയാക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.