ന്യൂഡൽഹി: ഇന്ത്യ നാലാം വ്യവസായ വിപ്ലവത്തിലേക്ക് ചുവടുവെക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച സയൻസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഡിയോ കോൺഫറൻസ് വഴിയാണ് അദ്ദേഹം കോൺക്ലേവ് ഉദ്ഘാടനം ചെയ്ത്.
ഇന്ത്യ നാലാം വ്യവസായ വിപ്ലവത്തിലേക്ക് ചുവടുവെക്കുകയാണെന്ന് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് മോദി പറഞ്ഞു. ഇതിൽ ഇന്ത്യയുടെ ശാസ്ത്ര മേഖലക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 21ാം നൂറ്റാണ്ടിൽ രാജ്യത്തിന്റെ വികസനത്തിൽ ശാസ്ത്രത്തിന് വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്നും മോദി പറഞ്ഞു. ശാസ്ത്രജ്ഞരുടെ നേട്ടങ്ങൾ രാജ്യം ആഘോഷമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2014ന് ശേഷം ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള വികസനത്തിനാണ് കേന്ദ്രസർക്കാർ ഊന്നൽ നൽകുന്നത്. ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ശാസ്ത്രത്തിനായി നീക്കിവെക്കുന്ന തുകയുടെ അളവ് വർധിപ്പിച്ചു. ലോക ഇന്നോവേഷൻ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം 2015ൽ 81 ആയിരുന്നത് 46 ആയി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.