ന്യൂഡൽഹി: പാകിസ്താനുമായി മികച്ചബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇംറാൻ ഖാന് അയച്ച കത്തിലാണ്, ക്രിയാത്മകവും അർഥവത്തുമായ മുന്നോട്ടുപോക്കിന് ഇന്ത്യയുടെ സന്നദ്ധത മോദി അയൽരാജ്യത്തെ അറിയിച്ചത്.
സമാധാനപരമായ അയൽപക്കബന്ധത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് മോദി, പുതിയ പാക് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയതായി കത്തിനെ ഉദ്ധരിച്ച് ഉന്നതവൃത്തങ്ങൾ അറിയിച്ചു.
ഭീകരവാദമുക്ത ദക്ഷിണേഷ്യക്കായി പ്രവർത്തിക്കേണ്ടതിെൻറ ആവശ്യകതയും മോദി ഉൗന്നിപ്പറഞ്ഞിട്ടുണ്ട്. പാകിസ്താെൻറ 22ാം പ്രധാനമന്ത്രിയായി വെള്ളിയാഴ്ചയാണ് ഇംറാൻ ഖാൻ ചുമതലയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.