സിംഗപ്പൂർ: 7200 കി.മീറ്റർ നീളമുള്ള അന്താരാഷ്ട്ര ഉത്തര-ദക്ഷിണ ഗതാഗത പാതക്കുവേണ്ടി ഇന്ത്യയും ഇറാനും റഷ്യയും ചർച്ച പുനരാരംഭിക്കുന്നു. യൂറോപ്പിലേക്കുള്ള ചരക്കുഗതാഗതത്തിെൻറ ദൂരവും ചെലവും പകുതിയോളം കുറക്കാൻ സഹായിക്കുന്ന റോഡ്, റെയിൽ, കപ്പൽപാത ദക്ഷിണ-കിഴക്കേഷ്യൻ രാജ്യങ്ങളിെല കയറ്റുമതിക്കാർക്ക് വൻ നേട്ടമുണ്ടാക്കും. സൂയസ് കനാൽ റൂട്ടിലൂടെയുള്ളതിെൻറ പകുതി ചെലവിന് ചരക്ക് കൊണ്ടുപോകാൻ കഴിയും. സിംഗപ്പൂരിൽ നടക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ദക്ഷിണേഷ്യൻ സ്റ്റഡീസ് അന്താരാഷ്ട്ര സമ്മേളനത്തിലാണ് വിഷയം ചർച്ച െചയ്യുക.
നിലവിലുള്ള റോഡ്, റെയിൽപാതയും കപ്പൽപാതയും ചേർത്ത് വികസിപ്പിക്കാനുള്ള നീക്കം 2000 മുതൽ പരിഗണനയിലാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനിയുടെ ഇന്ത്യ സന്ദർശനസമയത്താണ് ഇക്കാര്യം വീണ്ടും സജീവമായത്. റഷ്യയും പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ മഹാസമുദ്രം, പേർഷ്യൻ ഗൾഫ്, കാസ്പിയൻ കടൽ, ഇറാൻ, സെൻറ് പീറ്റേഴ്സ്ബർഗ്, വടക്കൻ യൂറോപ്പ് എന്നീ മേഖലകളെ ബന്ധിപ്പിക്കുന്നതാണ് പാത. ഇന്ത്യയിലെ ജവഹർലാൽ നെഹ്റു, കണ്ട്ല തുറമുഖങ്ങളിൽനിന്ന് പടിഞ്ഞാറൻ തീരം വഴി ദക്ഷിണ ഇറാനിലെ തുറമുഖത്തേക്ക് കടൽമാർഗം ചരക്ക് കൊണ്ടുപോകാൻ കഴിയും. ഇറാനിലെ ബാൻദർ അബ്ബാസ് തുറമുഖത്തുനിന്ന് ചരക്ക് കാസ്പിയൻ കടലിലെ ബാൻദർ അൻസാലി തുറമുഖത്ത് റോഡുമാർഗമെത്തിച്ച് അവിടെനിന്ന് റഷ്യൻ തുറമുഖമായ അസ്ത്രാഖാൻ തുറമുഖത്ത് റോഡുമാർഗം എത്തിക്കുന്നതാണ് ഇൗ പാത.
ഇവിടെനിന്ന് റഷ്യൻ റെയിൽ, റോഡു മാർഗം യൂറോപ്പിലേക്ക് ചരക്കെത്തിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.