പാ​ക്​ പൗ​ര​ന്മാ​ർ​ക്ക്​ വി​സ: ക​ടു​ത്ത നി​യ​ന്ത്ര​ണ​വു​മാ​യി ഇ​ന്ത്യ

ന്യൂഡൽഹി: നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ പാകിസ്താൻ വധശിക്ഷക്ക് വിധിച്ചതിന് ഇന്ത്യ തിരിച്ചടി നൽകാനൊരുങ്ങുന്നു. പാകിസ്താൻ പൗരന്മാർക്ക് മെഡിക്കൽ വിസ ഒഴികെയുള്ള വിസ നിഷേധിക്കാൻ സാധ്യതയേറി. പാക് പൗരന്മാർക്ക്  നൽകുന്ന വിസ വെട്ടിക്കുറക്കാനോ നിർത്തലാക്കാേനാ ആണ് നീക്കം. ഇത് നടപ്പിലായാൽ വിനോദസഞ്ചാരത്തിനോ സാംസ്കാരിക വിനിമയ പരിപാടികൾക്കോ പാകിസ്താനികൾക്ക് ഇന്ത്യയിലെത്താനാവില്ല. കച്ചവട ആവശ്യങ്ങൾക്കും തീർഥാടനത്തിനും വരുന്നവർക്കും വിസ നിഷേധിച്ചേക്കും.  കഴിഞ്ഞ ദിവസം ഉഭയകക്ഷി ചർച്ചകളും ഇന്ത്യ നിർത്തിയിരുന്നു.

അതിനിടെ, കുൽഭൂഷൺ ജാദവി​െൻറ വധശിക്ഷയുമായി ബന്ധെപ്പട്ട കേസിൽ പുതിയ അടവുമായി പാകിസ്താൻ. ചാരപ്രവർത്തനവും അട്ടിമറിയുമടക്കമുള്ള കുറ്റങ്ങളാരോപിക്കുന്ന പുതിയ കേസ് ഫയൽ അന്താരാഷ്ട്ര ഏജൻസികൾക്കടക്കം നൽകാനാണ് നീക്കം. െഎക്യരാഷ്ട്ര സഭയിലെയടക്കം പ്രതിനിധികൾക്കും ഇസ്ലാമാബാദിലെ വിവിധ അംബാസഡർമാർക്കും ഇൗ കേസുകെട്ട്  കൈമാറും. പട്ടാളക്കോടതിയിൽ കുൽഭൂഷൺ ജാദവ് പറഞ്ഞതായി പാക് അധികൃതർ അവകാശപ്പെടുന്ന മൊഴിയാണ് ഇൗ ഫയലിലുണ്ടാവുക.

കറാച്ചിയിലും ബലൂചിസ്താനിലും അട്ടിമറി പ്രവർത്തനങ്ങൾ നടത്തിയെന്നാണ് ജാദവിനെതിരായ പ്രധാന ആരോപണം. പട്ടാളക്കോടതി ജനറലി​െൻറ റിപ്പോർട്ടും കോടതി നടപടികളുടെ നാൾവഴിയും കേസ് ഫയലിലുൾപ്പെടുത്തിയിട്ടുണ്ട്. ജാദവിനായുള്ള റെയ്ഡും അറസ്റ്റ് നടപടികളും വിശദീകരിക്കുന്നുണ്ട്. കുറ്റപത്രത്തി​െൻറ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഇന്ത്യൻ ഹൈകമീഷണർ ഗൗതം ബംബാവലെ പാക് വിദേശകാര്യ മന്ത്രാലയത്തോട്  ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ പാകിസ്താൻ അനുകൂലമായി പ്രതികരിച്ചിട്ടിെല്ലന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാൽ ബഗ്ലായ് പറഞ്ഞു.

Tags:    
News Summary - INDIA INTRODUCED NEW RESTRICTIONS ON VISAS OF PAK CITIZEN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.