Posted On
date_range Updated On
date_range ഇന്ത്യ യു.എൻ രക്ഷാസമിതിയിൽ
യുനൈറ്റഡ് നേഷൻസ്: യു.എൻ രക്ഷാസമിതിയിൽ ഇന്ത്യക്ക് താൽകാലിക അംഗത്വം. ജനറൽ അസംബ്ലിയിലെ 193 അംഗങ്ങളിൽ 184 വോട്ട് നേടിയാണ് ഇന്ത്യ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യക്കൊപ്പം അയർലൻഡ്, മെക്സിക്കോ, നോർവേ എന്നീ രാജ്യങ്ങളും വിജയിച്ചു. രണ്ടുവർഷത്തേക്കാണ് താൽക്കാലിക അംഗങ്ങളുടെ കാലാവധി. ഏഷ്യ-പസഫിക് വിഭാഗത്തിലാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്.
നേരത്തേ 1950-51, 1967-68, 1972-73, 1977-1978, 1984-1985, 1991-1992, 2011-2012 എന്നീ വർഷങ്ങളിൽ ഇന്ത്യ രക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.