തദ്ദേശീയ കോവിഡ്​ വാക്​സിൻ വികസിപ്പിക്കാൻ ഇന്ത്യ 

ന്യൂഡൽഹി: കോവിഡ്​-19നെതിരെ ഭാരത് ബയോടെക്​ ഇൻറർനാഷനൽ ലിമിറ്റഡുമായി സഹകരിച്ച്​ ​സമ്പൂർണ തദ്ദേശീയ വാക്​സിൻ വികസിപ്പിക്കാൻ ഇന്ത്യൻ കൗൺസിൽ മെഡിക്കൽ റിസർച്ച് ​(ഐ.സി.എം.ആർ) തയാറെടുക്കുന്നു. നിലവിൽ ആഗോളതലത്തിൽ 100 വാക്​സിനുകൾ വികസനത്തി​​​െൻറ വിവിധ ഘട്ടങ്ങളിലെത്തി നിൽക്കയാണെന്ന്​ ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. 

യു.എസിലെ ബയോടെക്​ കമ്പനിയായ മോഡോണ ഓക്​സ്​ഫഡ്​ യൂനിവേഴ്​സിറ്റിയുടെ സഹകരണത്തോടെ നിർമിച്ച ഒരെണ്ണമടക്കം എ​ട്ടു വാക്​സിനുകൾ ക്ലിനിക്കൽ പരിശോധനയിലാണ്​. ആദ്യമായാണ്​ കോവിഡിനെതിരെ ഇന്ത്യ ത​​ദ്ദേശീയമായി വാക്​സിൻ വികസിപ്പിക്കുന്നത്​. 

പുനെ നാഷനൽ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ച വൈറസി​​​െൻറ ജനിതക ഘടനയാണ്​ വാക്​സിൻ വികസനത്തിന്​​ ഉപയോഗിക്കുക. വാക്​സിൻ നിർമാണത്തിന്​ ആറു മാസം മുതൽ ഒരു വർഷം വരെയെടുക്കുമെന്ന്​ ഐ.എസി.എം.ആർ അറിയിച്ചു. 
പിന്നീട്​ മൃഗങ്ങളിൽ പരിശോധന നടത്തി ഫലപ്രദമെന്ന്​ കണ്ടാലേ മനുഷ്യരിൽ പരീക്ഷിക്കൂ. ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 63000ത്തിലെത്തി നിൽക്കയാണ്​.

Latest Video:

Full View
Tags:    
News Summary - India to develop ‘fully indigenous’ Covid vaccine -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.