രാജ്യത്ത് 15,388 പേർക്ക്കൂടി കോവിഡ്; മരണം ഒന്നര ലക്ഷ കവിഞ്ഞു

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,388 പേർകൂടി കോവിഡ് രോഗികളായി. ഇതിൽ 86.25 ശതമാനം രോഗികളും മഹാരാഷ്ട്ര, കേരള, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽനിന്നാണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. മഹാരാഷ്ട്രയിൽ 11,141 പേരാണ് 24 മണിക്കൂറിനിടെ രോഗബാധിതരായത്.

അതേസമയം, കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 16,596 പേർക്ക് രോഗം ഭേദമായി. 77 മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിവലിൽ വൈറസ് ബാധിതരായി ചികിത്സയിലുള്ളത് 1,87,462 പേരാണ്.

ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ ‍എണ്ണം 1,12,44,786 ആയി. ആകെ മരണസംഖ്യ 1,57,930 ആയും ഉയർന്നു.

Tags:    
News Summary - India daily covid update 9th march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.