രണ്ടാഴ്ചയായി പുതിയ കേസുകൾ ഇല്ലാതെ 80 ജില്ലകൾ; 24 മണിക്കൂറിനിടെ 1,752 രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,752 പുതിയ കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷ േമ മന്ത്രാലയം.
ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 23,452 ആയി.

24 മണിക്കൂറിനിടെ 37 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതുവരെ 723 പേർ മരിച്ചു. 17,915 പേർ ചികിത്സയിലാണ്. 4,814 പേർ രോഗമുക്തി നേടി.

14 ദിവസമായി 80 ജില്ലകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ 28 ദിവസങ്ങളായി 15 ജില്ലകളിൽനിന്ന് ഒരു പോസിറ്റീവ് കേസുകൾ പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ രോഗമുക്തി നിരക്ക് 20.57 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്-19ന് എതിരായ പോരാട്ടത്തിലെ പ്രധാന ആയുധം നിരീക്ഷണമാണെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ.സുജീത് സിങ് പറഞ്ഞു. ഏകദേശം 9.45 ലക്ഷംപേർ നിരീക്ഷണത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - india covid updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.