രോഗികള്‍ ആറ് ലക്ഷത്തിന് താഴെ; രാജ്യത്തിന് ആശ്വാസത്തിന്റെ കോവിഡ് കണക്കുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷത്തിന് താഴെയായി. മൂന്ന് മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 5,95,565 പേരാണ് നിലവില്‍ കോവിഡ് ബാധിതരായുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 പേര്‍ക്കാണ് രോഗം ബാധിച്ചത്. 64,818 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. തുടര്‍ച്ചയായ 44ാം ദിവസമാണ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്യുന്നത്.

1183 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ആകെ മരണം 3,94,493 ആയി. 96.72 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 2.97 ആണ് ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

61.19 ലക്ഷം ഡോസ് വാക്‌സിനാണ് ഇന്നലെ വിതരണം ചെയ്തത്. ആകെ 31.5 കോടി ഡോസ് വാക്‌സിന്‍ രാജ്യത്ത് നല്‍കി.

Tags:    
News Summary - india covid updates on 26th june 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.