Image Courtesy: Rediff.com

രാജ്യത്ത് 24 മണിക്കൂറിനിടെ മുക്കാൽ ലക്ഷം കോവിഡ് കേസുകൾ; 1023 മരണം

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 75,760 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 33.1 ലക്ഷമായി വർധിച്ചു. 1023 പേർ കൂടി മരിച്ചതോടെ ആകെ മരണം 60,472 ആയും ഉയർന്നു.

25,23,772 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 7,25,991 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 76.24 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്.

7.18 ലക്ഷം കേസുകളുമായി മഹാരാഷ്ട്രയാണ് കോവിഡ് പട്ടികയിൽ മുകളിൽ തുടരുന്നത്. 23,089 പേർ മഹാരാഷ്ട്രയിൽ മരിച്ചുകഴിഞ്ഞു. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. ആഗോളതലത്തിൽ, യു.എസിനും ബ്രസീലിനും പിന്നിൽ മൂന്നാമതാണ് കോവിഡ് ബാധിതരുടെ പട്ടികയിൽ ഇന്ത്യ.

ബുധനാഴ്ച രാജ്യത്ത് 9.24 ലക്ഷം സാംപിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആർ അറിയിച്ചു. ആകെ 3.85 കോടി പരിശോധനകൾ നടത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.