രാജ്യത്ത് 7974 പേർക്ക് കൂടി കോവിഡ്; ഒറ്റ ദിവസം 14 ശതമാനം വർധന

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 7974 പുതിയ കോവിഡ് കേസുകൾ. തൊട്ടുമുമ്പത്തെ ദിവസത്തേക്കാൾ 14 ശതമാനത്തോളം വർധനവാണിത്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 87,245 ആയി.

7948 പേരാണ് പുതിയതായി രോഗമുക്തി നേടിയത്. 98.38 ശതമാനമാണ് ആകെ രോഗമുക്തിനിരക്ക്. 343 പേർ കൂടി മരിച്ചതോടെ ആകെ മരണം 4,76,478 ആയി.

കേരളത്തിൽ നാല് പേർക്ക് കൂടി ഒമിക്രോൺ

സം​സ്ഥാ​ന​ത്ത് നാ​ലു​പേ​ര്‍ക്കു​കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ള​ത്ത് മൂ​ന്ന് പേ​ര്‍ക്കും തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രാ​ള്‍ക്കു​മാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. കേ​ര​ള​ത്തി​ൽ ആ​ദ്യം ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച എ​റ​ണാ​കു​ളം സ്വ​ദേ​ശി​യു​ടെ സ​മ്പ​ര്‍ക്ക​പ​ട്ടി​ക​യി​ലു​ള്ള​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ടു​പേ​ര്‍.

ഇ​യാ​ളു​ടെ ഭാ​ര്യ​ക്കും ഭാ​ര്യാ​മാ​താ​വി​നു​മാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. മ​റ്റൊ​രാ​ള്‍ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ 35 കാ​ര​നാ​യ യു​വാ​വാ​ണ്. ഇ​യാ​ള്‍ കോം​ഗോ​യി​ല്‍നി​ന്ന് വ​ന്ന​താ​ണ്. നാ​ലാ​മ​ത്തെ​യാ​ള്‍ യു.​കെ​യി​ല്‍നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ന്ന 22കാ​രി​യാ​ണ്. ഇ​വ​രു​ടെ​യെ​ല്ലാം സ​മ്പ​ർ​ക്ക​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

വി​മാ​ന​ത്തി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ അ​ട​ക്കം തി​രി​ച്ച​റി​ഞ്ഞ് ക്ര​മീ​ക​ര​ണം നടത്തിയിട്ടു​ണ്ടെ​ന്നും കേ​സു​ക​ൾ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത അ​നി​വാ​ര്യ​മാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​റി​യി​ച്ചു. എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.  

Tags:    
News Summary - india covid update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.