13,083 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു; 137 മരണം

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 13,083 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 7,56,329 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണിത്. 137 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

1,69,824 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 8,944 പേർ ഗുരുതരാവസ്ഥയിലാണ്.

രാജ്യത്ത് ആകെ 1,07,33,131 പേരാണ് ഇതുവരെ കോവിഡ് രോഗികളായത്. ഇതിൽ 1,54,147 പേർക്ക് ജീവൻ നഷ്ടമായി.

ഇതുവരെ രാജ്യത്ത് ആകെ 19,58,47,408 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആറിൻെറ കണക്കുകൾ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.