മാർച്ച് 10ന് രാജ്യത്ത് വെറും 50 കേസുകൾ; 20ന് 196, മാർച്ച് 31ന് 1397...

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായി കണക്കുകൾ. അവസാന 10 ദിവസത്തിനിടെ 1100ലേറെ പേർക്കാണ ് വൈറസ് ബാധിച്ചത്.

ജനുവരി 29നാണ് രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ചൈനയിലെ വുഹാനിൽ നിന്നെത്തി യ മലയാളി വിദ്യാർഥിക്കായിരുന്നു ഇത്.

മാർച്ച് 10 വരെ കുറഞ്ഞ അളവിൽ മാത്രമായിരുന്നു രോഗവ്യാപനം. മാർച്ച് 10ന് വെറും 50 കേസുകൾ മാത്രമായിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നത്. മാർച്ച് 20ഓടെ ഇത് 196 ആയി ഉയർന്നു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്.

മാർച്ച് 20ന് ശേഷം കോവിഡ് നിരക്കിൽ വൻ വർധനവുണ്ടായതായാണ് കണക്കുകൾ കാണിക്കുന്നത്. വെറും 10 ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം 196ൽ നിന്ന് 1397 ആയി ഉയർന്നു. നിലവിൽ 1637 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ മാത്രം 386 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

മരണസംഖ്യ 55 ആയി ഉയർന്നിരിക്കുകയാണ്. നിസാമുദ്ദീനിലെ തബ്​ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 1800 പേരെ കോവിഡ് സാധ്യത മുൻനിർത്തി വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ നിർത്തിയിരിക്കുകയാണ്.

Tags:    
News Summary - india covid case go up -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.