ഇന്ത്യ-ചൈന ബന്ധം ലോകത്തിന് പ്രധാനം: അതിർത്തിയിലെ സാഹചര്യങ്ങൾ അടിയന്തരമായി പരിഹരിക്കണം - പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: സുസ്ഥിരമായ ഇന്ത്യ-ചൈന ബന്ധം ലോകമെമ്പാടും പ്രാധാന്യം അർഹിക്കുന്നതാണെന്നും ഉഭയകക്ഷി ഇടപെടലുകളിലൂടെ അതിർത്തിയിലെ സാഹചര്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ന്യൂയോർക്ക് ആസ്ഥാനമായുള്ള അമേരിക്കൻ മാസികയായ ന്യൂസ് വീക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ചൈനയുമായുള്ള ബന്ധം സുപ്രധാനവും പ്രാധാന്യമർഹിക്കുന്നതുമാണ്. നമ്മുടെ അതിർത്തിയിൽ നീണ്ടുനിൽക്കുന്ന സാഹചര്യം അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ടെന്നാണ് എന്റെ വിശ്വാസം. ക്രിയാത്മകമായ ഇടപെടലിലൂടെ സമാധാനം പുനഃസ്ഥാപിക്കാൻ ഇരു അയൽക്കാർക്കും കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അരുണാചൽ പ്രദേശിൽ ഇന്ത്യൻ മണ്ണിലേക്ക് ചൈന കടന്നു കയറിയതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.

60ഓളം കെട്ടിടങ്ങൾ ഷിയോമി ജില്ലയിൽ ചൈന നിർമിച്ചതായി സാറ്റലെറ്റ് ചിത്രങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. 2020ൽ സംഘർഷത്തെ തുടർന്ന് ലഡാക്ക് മേഖലയിലെ ഗാൽവാൻ താഴ്‌വരയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇരു ഭാഗത്തുനിന്നുമായി നിരവധി പട്ടാളക്കാർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - India-China relations matter to world: Border situation must be resolved urgently - PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.