ന്യൂഡൽഹി: ഇന്ത്യക്കും ചൈനക്കും ഇടയിൽ നേരിട്ട് വിമാന സർവിസ് പുനരാരംഭിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തി. ഒക്ടോബർ അവസാനത്തോടെയാകും സർവിസ് തുടങ്ങുക.
കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ (എസ്.സി.ഒ) പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലയാണ് നേരിട്ട് വിമാന സർവിസ് ആരംഭിക്കുമെന്ന പ്രഖ്യാപനം വരുന്നത്. നാലു വർഷത്തിനുശേഷമാണ് ഇരുരാജ്യങ്ങൾക്കും ഇടയിൽ നേരിട്ട് വിമാന സർവിസ് ആരംഭിക്കുന്നത്.
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കും ചൈനക്കും ഇരട്ടി തീരുവ ചുമത്തിയതിനു പിന്നാലെയാണ് മോദിയും ഷിയും കൂടിക്കാഴ്ച നടത്തുന്നത്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു എന്ന് ആരോപിച്ചാണ് അമേരിക്ക ഇന്ത്യക്ക് 50 ശതമാനം തീരുവ ചുമത്തിയത്. ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുന്നത് നിലവിലെ ആഗോള സാഹചര്യത്തില്‍ നിര്‍ണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.