ന്യൂഡൽഹി: നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകൾക്കുള്ള ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂസ് മിസൈലും കരസേനയുടെ അർജുൻ ടാങ്കിെൻറ കവചിത റിക്കവറി വാഹനങ്ങളുമടക്കം 3000 കോടിയുടെ യുദ്ധസാമഗ്രികൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയത്തിെൻറ അനുമതി. മന്ത്രാലയത്തിെൻറ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന ഉന്നത സമിതിയാണ് അനുമതി നൽകിയതെന്ന് സൈനിക വക്താവ് പറഞ്ഞു.
പ്രതിരോധ മന്ത്രി നിർമല സീതാരാമൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. 100 കോടി യു.എസ് ഡോളർ വിലയുള്ളതാണ് ഇന്ത്യയുടെ രണ്ട് യുദ്ധക്കപ്പലുകൾ.
രഹസ്യനിരീക്ഷണ സംവിധാനങ്ങളുള്ള കപ്പലുകളിൽ തദ്ദേശീയമായി വികസിപ്പിച്ച ശബ്ദാതിവേഗ ബ്രഹ്മോസ് മിസൈൽ ഉൾപ്പെടുത്തും. സ്വന്തമായി വികസിപ്പിച്ച പ്രധാന യുദ്ധ ടാങ്കായ അർജുന് വേണ്ടി ഡി.ആർ.ഡി.ഒയാണ് കവചിത റിക്കവറി വാഹനങ്ങൾ രൂപകൽപന ചെയ്തത്. പൊതുമേഖല സ്ഥാപനമായ ബി.ഇ.എം.എൽ ആണ് ഇത് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.