ലഖ്നോ: 2022ഒാടുകൂടി ഇന്ത്യ പൂർണമായും രാമരാജ്യമാകുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് വ്യംഗ്യമായി സൂചിപ്പിച്ചുകൊണ്ടാണ് ആദിത്യനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.
ക്ഷേത്ര നിർമാണത്തിനായി പ്രവർത്തിച്ച ഗുരു മഹന്ത് അവൈദ്യനാഥിെൻറ സ്വപ്നങ്ങൾ യാഥാർഥ്യത്തോട് അടുക്കുകയാണെന്നും ആദിത്യനാഥ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. 2022ഒാടുകൂടി മാലിന്യം, ദാരിദ്ര്യം, അരാജകത്വം എന്നിവയിൽ നിന്നും രാജ്യത്തെ മുക്തമാക്കി രാമരാജ്യം സ്ഥാപിക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യമെന്ന് ആദിത്യനാഥ് വ്യക്തമാക്കി.
യു.പി മന്ത്രിസഭയുടെ ഒന്നാം വർഷികത്തിൽ ക്ഷേത്രത്തിന് തറക്കല്ലിടണമെന്ന ദിശയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. അതിനുള്ള തീരുമാനം എടുത്തു കഴിഞ്ഞു. നടപ്പിലാക്കാനുള്ള പ്രവർത്തനത്തിലാണെന്നും ആദിത്യനാഥ് പറഞ്ഞു. യോഗി ആദിത്യനാഥിെൻറ വിവാദമായ താജ്മഹൽ സന്ദർശനത്തെ സംബന്ധിച്ച ചോദ്യത്തോട് എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വികസനം കൊണ്ടുവരുമെന്നും അയോധ്യയെപ്പോലെ ആഗ്രയും അതിലുൾപ്പെടുമെന്നും ആദിത്യനാഥ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.