ഇസ്രായേലിലെ കുട്ടികളുടെ മരണം മനസ് വേദനിപ്പിക്കുന്നു; ഹിന്ദുരാഷ്ട്രമായ ഇന്ത്യയുടെ പിന്തുണ ഇസ്രായേലിന്- കങ്കണ റണാവത്ത്

ന്യൂഡൽഹി: ഹിന്ദുരാഷ്ട്രമെന്ന നിലയിൽ ഇന്ത്യ ഇസ്രായേലിനെ പിന്തുണക്കുമെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൗർ ഗിലോണുമായി സംസാരിക്കുന്നതിനിടെയായിരുന്നു കങ്കണയുടെ പരാമർശം. ഇന്ത്യയും തീവ്ര ഇസ്ലാമിക ഭീകരതയാൽ കഷ്ടപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇന്ത്യയും ഇസ്രായേലും ഇന്ന് തീവ്രവാദത്തിനെതിരായ പോരാട്ടത്തിലാണ് എന്ന കുറിപ്പോടെ എക്സിൽ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും കങ്കണ പങ്കുവെച്ചിട്ടുണ്ട്.

രാവണദഹന ചടങ്ങിൽ പങ്കെടുക്കാൻ ഡൽഹി‍യിലെത്തിയപ്പോൾ ഇന്നത്തെ ആധുനിക രാവണനെയും തീവ്രവാദികളെയും നേരിടുന്ന ചിലരെ കാണാമെന്ന് തീരുമാനിച്ചുവെന്നും ഇസ്രായേൽ എംബസി സന്ദർശിച്ചുവെന്നും കങ്കണ കുറിച്ചു.

" ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിരിക്കെ രാജ്യം ഇസ്രായേലിനെ പിന്തുണക്കും. പലവിധ ഹിന്ദു വംശഹത്യകൾക്ക് സാക്ഷ്യം വഹിച്ചവരാണ് ഇന്ത്യ. ഹിന്ദുക്കൾക്കായി ഒരു പ്രത്യേക രാജ്യം വേണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.അതുപോലെ ജൂതർക്കും ഒരു സ്വതന്ത്ര രാജ്യത്തിന് അർഹതയുണ്ട്" കങ്കണ പറഞ്ഞു.

ഇസ്രായേൽ അടിച്ചമർത്തപ്പെടുന്നവരാണെന്നും അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവർക്കൊപ്പം നിന്നതെന്നും അവർ പറഞ്ഞു. ഇസ്ലാമിക് റിപ്പബ്ലികിനെതിരെ പോരാടുന്ന ഒരു ചെറിയ രാജ്യമാണ് ഇസ്രായേൽ. താഴെത്തട്ടിലുള്ളവരെ സഹായിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി, അദ്ദേഹത്തിന്‍റെ ഹൃദയം അവിടെയാണ്. ഇന്ത്യ ഇസ്രായേലിനെ പിന്തുണക്കുന്നുവെന്നും രാജ്യത്തെ അവസ്ഥകളിൽ പ്രയാസമുണ്ടെന്നും കങ്കണ പറഞ്ഞു. ഇന്ത്യക്കാർക്ക് ഇസ്രായയേലിന്‍റെ ദുരിതം വ്യക്തമായി മനസിലാക്കാൻ സാധിക്കുന്നത് ഇന്ത്യയിൽ ഇപ്രകാരം മുഗൾ അധിനിവേശത്തിന്‍റെ ചരിത്രം ഉള്ളതുകൊണ്ടാണ്. വംശഹത്യ നമ്മുടെ ജനിതക കോഡിൽ പതിഞ്ഞിരിക്കുകയാണ്. ഇത് നമ്മെ ആഴത്തിൽ ബാധിക്കുന്നുണ്ടെന്നും കങ്കണ പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇസ്രായേൽ വിജയിക്കട്ടെയെന്നും അവർ കുറിച്ചു.

അതേസമയം തങ്ങൾക്ക് ഭൗതികപിന്തുണ ആവശ്യമില്ലെന്നും സോഷ്യൽ മീഡിയയിൽ ഇസ്രായേലിന് ലഭിക്കുന്ന ധാർമ്മിക പിന്തുണയെ അഭിനന്ദിക്കുന്നുവെന്നും നൗർ പറഞ്ഞു.

Tags:    
News Summary - India as hindu rashtra will support Israel says Kangana Ranaut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.