തീ​വ്ര​വാ​ദ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം, പ്ര​തി​രോ​ധ സ​ഹ​ക​ര​ണം: ഇ​ന്ത്യ–യു.​എ​സ്​ ധാ​ര​ണ

വാഷിങ്ടൺ: പ്രതിരോധ സഹകരണം ശക്തിെപ്പടുത്തുമെന്നും തീവ്രവാദ വിരുദ്ധപ്രവർത്തനങ്ങളിലുൾപ്പെടെ പ്രാദേശിക സഹകരണം ഉറപ്പാക്കുമെന്നും ഇന്ത്യ- യു.എസ് ധാരണ. യു.എസ് സന്ദർശനത്തിനെത്തിയ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവൽ യു.എസ് പ്രതിരോധ സെക്രട്ടറി ജനറൽ (റിട്ട.) ജെയിംസ് മാറ്റിസ്, ആഭ്യന്തരസുരക്ഷ സെക്രട്ടറി ജനറൽ (റിട്ട.) ജോൺ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലഫ്റ്റനൻറ് ജനറൽ എച്ച്.ആർ. മക്മാസ്റ്റർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ.

ദക്ഷിണേഷ്യ നേരിടുന്ന തീവ്രവാദ വെല്ലുവിളിക്കെതിരെ ഇന്തോ-യു.എസ് സഹകരണം ശക്തിപ്പെടുത്തുക എന്നതിനായിരുന്നു ചർച്ചകളിൽ മുൻതൂക്കം. സെനറ്റർമാരായ ജോൺ മക്കെയിൻ, റിച്ചാർഡ് ബർ എന്നിവരുമായും ധോവൽ കൂടിക്കാഴ്ച നടത്തി. ദക്ഷിണേഷ്യയിൽ സ്ഥിരത ഉറപ്പാക്കുന്നതിനുള്ള ഇന്ത്യൻ ശ്രമങ്ങളെ മാറ്റിസ് അഭിനന്ദിച്ചതായി പ​െൻറഗൺ വക്താവ് കാപ്റ്റൻ ജെഫ് ഡേവിസ് വ്യക്തമാക്കി. കൂടിക്കാഴ്ചകൾ ഹൃദ്യമായിരുന്നെന്ന് ധോവൽ അഭിപ്രായപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്ത്യയുടെ സാമ്പത്തികപദ്ധതികൾ, പരിഷ്കരണങ്ങൾ, വളർച്ച, സുരക്ഷ ആശങ്കകൾ തുടങ്ങിയവ ചർച്ചകളുടെ വിഷയമായി. നോട്ട് അസാധുവാക്കലും ചരക്കുസേവന നികുതിയുമുൾപ്പെടെ ഇന്ത്യയുടെ പ്രധാന തീരുമാനങ്ങൾ ചർച്ചകളിൽ ഇടംനേടിയത് ഇന്ത്യയുടെ സമ്പദ്രംഗം യു.എസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന സൂചന നൽകി. പാകിസ്താൻ ചർച്ചകളിൽ വിഷയമായില്ല. ട്രംപ് അധികാരമേറ്റശേഷം ധോവലി​െൻറ യു.എസിേലക്കുള്ള രണ്ടാം സന്ദർശനമാണിത്.

എഫ്16 പോർവിമാനങ്ങൾ ഇന്ത്യക്ക് വിൽക്കണമെന്ന് യു.എസ് സെനറ്റർമാർ

എഫ്16 പോർവിമാനങ്ങൾ ഇന്ത്യക്ക് വിൽക്കാൻ ട്രംപ് ഭരണകൂടത്തിനുമേൽ യു.എസ് സെനറ്റർമാരുടെ സമ്മർദം. മേഖലയിൽ ചൈനയുടെ സൈനികശക്തി മേധാവിത്തം കാണിക്കുന്നത് തടയാനും ഇന്ത്യക്ക് സുരക്ഷഭീഷണി െചറുക്കാനും വിമാനങ്ങൾ ആവശ്യമാണെന്നും സെനറ്റർമാരായ മാർക് വാർണർ, ജോൺ കോണിൻ എന്നിവർ യു.എസ് പ്രതിേരാധ സെക്രട്ടറി ജെയിംസ് മാറ്റിസിനും സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനും അയച്ച കത്തിൽ പറയുന്നു.

ഇന്ത്യയുമായുള്ള ഉഭയകക്ഷി ചർച്ചകളിൽ വിമാന ഇടപാടിന് പ്രാധാന്യം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യ സൈനിക വിമാനശേഖരം വലുതാക്കാൻ ശ്രമം നടത്തുകയാണ്. യു.എസ് വ്യോമസേനക്കായി അവസാനമായി എഫ്^16 പോർവിമാനങ്ങൾ നിർമിച്ചത് 1999ലാണ്. ഇൗ വിമാനത്തി​െൻറ സാധ്യതയുള്ള ഒരേയൊരു ഉപഭോക്താവ് ഇന്ത്യയാണെന്നും കത്തിൽ പറയുന്നു. ഇന്ത്യയുടെ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഇന്ത്യയിൽ നിർമിക്കൽ (മേക്ക് ഇൻ ഇന്ത്യ)’ പദ്ധതിയെ ആശ്രയിച്ചിരിക്കും. അതിനാൽ പ്രാദേശികമായി വിമാനം നിർമിക്കാനുള്ള ശ്രമങ്ങളും നടത്തണം.

അമേരിക്കയുടെ പ്രതിരോധ വ്യാവസായിക അടിത്തറക്കും ഇന്ത്യയുമായുള്ള സുരക്ഷ സഹകരണത്തിനും ഉൗന്നൽ നൽകുന്ന ഇൗ ഇടപാട് പ്രാധാന്യത്തോടെ കാണണമെന്നും ഇരുവരും കത്തിൽ പറഞ്ഞു. വിർജീനിയയിൽനിന്നുള്ള സെനറ്ററാണ് മാർക്ക് വാർണർ. ടെക്സസിൽനിന്നുള്ള സെനറ്ററാണ് ജോൺ കോണിൻ. വാർണർ ഡെമോക്രാറ്റും ക്രോണിൻ റിപ്പബ്ലിക്കൻ അനുഭാവിയുമാണ്.

Tags:    
News Summary - india america

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.