ഇൻഡ്യ സഖ്യം സീറ്റ് വിഭജനം ഉടൻ പൂർത്തിയാക്കും -കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: ഇൻഡ്യ സഖ്യ കക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഉടൻ പൂർത്തിയാക്കുമെന്നും കോൺഗ്രസ്. സീറ്റ് വിഭജന പ്രക്രിയ പൂർത്തിയാക്കാൻ നേതാക്കളുടെ ഒരു ടീമിനെ കോൺഗ്രസ് അധ്യക്ഷൻ നിയോഗിച്ചിട്ടുണ്ടെന്നും ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.

ഉത്തർപ്രദേശിൽ കോൺഗ്രസിന് 17 സീറ്റുകൾ മാത്രമേ വിട്ടുകൊടുക്കൂ എന്ന സമാജ്‍വാദി പാർട്ടി നിലപാടിനെ പരാമർശിച്ച്, തങ്ങൾ വലിയ പ്രതീക്ഷയിലാണെന്നും ഇക്കാര്യത്തിൽ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - India alliance to complete seat sharing soon - K.C. Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.