Posted On
date_range Updated On
date_range സനാതന ധർമത്തെ ആക്ഷേപിക്കുകയും മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയും മാത്രമാണ് ഇൻഡ്യ സഖ്യം ചെയ്യുന്നത്- ജെ.പി നദ്ദ
ന്യൂഡൽഹി: സനാതന ധർമത്തെ ആക്ഷേപിക്കുകയും മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയും മാത്രമാണ് ഇൻഡ്യ സഖ്യം ചെയ്യുന്നതെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ.
അടിയന്തരാവസ്ഥ കാലത്തെ ചിന്താഗതി ഈ പാർട്ടികൾക്കിടയിൽ സജീവമാണ്. ഓരോ പാർട്ടിയും സനാതന ധർമത്തെ ആക്ഷേപിക്കുന്നതിൽ മറ്റേതിനെ മറികടക്കാൻ മത്സരിക്കുകയാണ്. എഫ്.ഐ.ആർ ഫയൽ ചെയ്തും മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിയും ആരെയാണ് ടാർഗെറ്റ് ചെയ്യേണ്ടത് എന്നതിന്റെ അടിസ്ഥാനത്തിൽ നാസി ശൈലിയിൽ "ലിസ്റ്റുകൾ" ഉണ്ടാക്കുകയുമാണ് ചെയ്യുന്നതെന്ന് ജെ.പി നദ്ദ ട്വിറ്ററിൽ കുറിച്ചു.
പ്രതിപക്ഷ സഖ്യത്തിലെ അംഗങ്ങൾ ചില ചാനലുകളെയും ചില അവതാരകരേയും ബഹിഷ്കരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് നദ്ദയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.