കോവിഡ് കാലത്ത് ഇന്ത്യ 180ലധികം രാജ്യങ്ങൾക്ക് മരുന്നുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: കോവിഡ് കാലത്ത് ഇന്ത്യ 180ലധികം രാജ്യങ്ങൾക്ക് മരുന്നുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. വസുധൈവ കുടുംബകം എന്നതാണ് ഇന്ത്യയുടെ പൈതൃകമെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ വിജയ് ചൗക്കിൽ സംഘടിപ്പിച്ച വാക്കത്തോണിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

'വസുധൈവകുടുംബകം (ലോകം ഒരു കുടുംബമാണ്) നമ്മുടെ പൈതൃകമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആരോഗ്യമേഖലയിൽ രാജ്യം ലോകത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുകയാണ്. കൊറോണ കാലത്ത് ലോകം മുഴുവൻ മരുന്നുകളുടെ ക്ഷാമം നേരിടുന്നത് നമ്മൾ കണ്ടു. തുടർന്ന് നമ്മുടെ രാജ്യം 180ലധികം രാജ്യങ്ങൾക്ക് മരുന്നുകൾ വിതരണം ചെയ്തു, അതോടൊപ്പം വാക്സിനുകളും ലഭ്യമാക്കി. -മൻസുഖ് മാണ്ഡവ്യ എ.എൻ.ഐയോട് പറഞ്ഞു.

അതേസമയം ഇന്ത്യയിൽ 24മണിക്കൂറിനിടെ 6050 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. 

Tags:    
News Summary - India aided 180 nations with medicine, vaccines during Covid: Health minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.