യു.കെ നടപ്പിലാക്കിയ 'ഡീപോർട്ട് നൗ,അപ്പീൽ ലേറ്റർ' പട്ടികയിലിടം പിടിച്ച് ഇന്ത്യ. ഇത് പ്രകാരം വിദേശ കുറ്റവാളികളെ അപ്പീൽ നൽകുന്നതിന് മുമ്പ് തന്നെ രാജ്യം നാടുകടത്തും. 23 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. ആദ്യം 8 രാജ്യങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്. കുടിയേറ്റം വർധിക്കുകയും കുറ്റവാളികളെ ഒഴിവാക്കുന്നതിലുള്ള കാല താമസവുമാണ് തീരുമാനത്തിന് പിന്നിൽ.
പുതിയ തീരുമാന പ്രകാരം കുറ്റവാളികളെ അപ്പീൽ നൽകുന്നതിന് മുമ്പ് തന്നെ സ്വദേശത്തേക്ക് നാടുകടത്തും. അതത് രാജ്യങ്ങളിലിരുന്ന് വീഡിയോ കോൺഫറൻസ് വഴി ഇവർക്ക് കോടതിയെ സമീപിക്കാം. മുമ്പ് വിചാരണ പൂർത്തിയായ ശേഷം മാത്രമാണ് കുറ്റവാളികളെ നാടുകടത്തിയിരുന്നത്. അത്രയും നാൾ ഇവർക്ക് രാജ്യത്ത് തുടരാൻ കഴിയുമായിരുന്നു. ഇത് വിസാനിയമങ്ങൾക്ക് വിരുദ്ധമാണെന്ന് യു.കെ ഹോം സെക്രട്ടറി പറഞ്ഞു. പുതിയ തീരുമാനത്തിലൂടെ യു.കെയിലെ ജയിലുകളിൽ തിരക്ക് കുറക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.
നിലവിൽ ഇംഗ്ലണ്ടിലെയും വേൽസിലെയും ജയിലുകൾ ഏതാണ്ട് പൂർണമായും നിറഞ്ഞ അവസ്ഥയാണുള്ളത്. 10722 വിദേശ കുറ്റവാളികളാണ് ഇവിടുത്തെ ജയിലുകളിലുള്ളത്. ഇത് ജയിലിലെ മൊത്തം കുറ്റവാളികളുടെ 12.3 ശതമാനം വരും. ഇംഗ്ലണ്ട്, വേൽസ്, അൽബേനിയ എന്നിവിടങ്ങളിലെ ജയിലിലാണ് ഏറ്റവും കൂടുതൽ വിദേശ കുുറ്റവാളികളുള്ളത്. അതിൽ 320 പേർ ഇന്ത്യക്കാരാണ്.
നിലവിലെ യു.കെ നയ പ്രകാരം 15 രാജ്യങ്ങളിൽ നിന്നുള്ള 774 കുറ്റവാളികളെയാണ് അപ്പീൽ നൽകുന്നതിനു മുമ്പ് നാടു കടത്തുന്നത്. ജൂലൈ 24 വരെ 5200 വിദേശ കുറ്റവാളികളെയാണ് യു.കെ നാടുകടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.