ഇന്ത്യ ഒരു പൊലീസ് ഭരണകൂടമായിക്കഴിഞ്ഞു, മോദി രാജാവും -രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യ ഒരു പൊലീസ് ഭരണകൂടമായിക്കഴിഞ്ഞെന്നും അവിടുത്തെ രാജാവാണ് മോദിയെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സംസാരിക്കുകയായിരുന്നു രാഹുൽ. പാർലമെന്‍റിൽ ചർച്ചകൾക്ക് പോലും അവസരം നൽകുന്നില്ല. പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമ്പോൾ നേതാക്കളെ അറസ്റ്റ് ചെയ്യുകയാണ് -രാഹുൽ പറഞ്ഞു. കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാക്കളെ കിങ്സ് വേ പൊലീസ് ക്യാമ്പിലേക്ക് മാറ്റി.

Full View

കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്ര​മാ​യ നാ​ഷ​ന​ൽ ഹെ​റാ​ൾ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ക​ള്ള​പ്പ​ണ കേ​സി​ലാണ് പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റിന് (ഇ.​ഡി) മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായത്. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇ.ഡി ഓഫിസിലേക്ക് എത്തിയത്. വ്യാ​ഴാ​ഴ്ച സോ​ണി​യ​യെ ഇ.​ഡി ര​ണ്ടു മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു.


ഇ.ഡി നടപടിയിൽ കോൺഗ്രസ് ഇന്ന് രാജ്യവ്യാപക സത്യഗ്രഹം പ്രതിഷേധം സംഘടിപ്പിച്ചു. രാഷ്ട്രപതി ഭവനിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മാർച്ചിനെ ബസുകൾ കുറുകെയിട്ട് തടഞ്ഞത് ഡൽഹി പൊലീസും എം.പിമാരും തമ്മിൽ ഉന്തുംതള്ളിനും വഴിവെച്ചു. തുടർന്നാണ് രാഹുൽ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത് നീക്കിയത്. 

Tags:    
News Summary - ‘India a police state, Modi a king’, says Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.