ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്ര ധാനമന്ത്രി നരേന്ദ്ര മോദിക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ കത്ത്. ൈഹകോട തി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 65 ആക്കി ഉയർത്തണമെന്നും വർഷങ്ങളായി കേസുകൾ കെട്ടി ക്കിടക്കുന്ന സാഹചര്യത്തിൽ റിട്ട. ജഡ്ജിമാർക്ക് താൽക്കാലിക നിയമനം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീംകോടതിയിൽ 58,669 കേസുകളാണ് തീർപ്പാകാതെ കിടക്കുന്നതെന്ന് പ്രധാനമന്ത്രിക്കയച്ച മൂന്നു കത്തുകളിലൊന്നിൽ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പുതിയ കേസുകൾ ഫയൽ ചെയ്യുന്ന സാഹചര്യത്തിൽ എണ്ണം അനുദിനം ഉയരുകയാണ്. ജഡ്ജിമാരുടെ അഭാവം, സുപ്രധാന കേസുകളിൽ തീരുമാനമെടുക്കാൻ ആവശ്യമായ ഭരണഘടന ബെഞ്ചുകൾ രൂപവത്കരിക്കുന്നതിന് തടസ്സമാവുന്നു.
1988ൽ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 18ൽനിന്ന് 26 ആക്കി ഉയർത്തിയിരുന്നു. 2009ൽ അത് 31 ആയി. പൊതുജനങ്ങൾക്ക് കാലോചിതമായി നീതി ലഭ്യമാക്കുകയെന്ന ലക്ഷ്യം കരഗതമാക്കുന്നതിനായി കാര്യക്ഷമമായും ഫലപ്രദമായും പ്രവർത്തിക്കുന്നതിന് വഴിയൊരുക്കാൻ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം ഉയർത്തുന്ന കാര്യം പരിഗണിക്കണം. കഴിഞ്ഞ കാലങ്ങളിൽ കീഴ്കോടതികളിൽ ജഡ്ജിമാരുടെ എണ്ണത്തിൽ വർധനവുണ്ടായെങ്കിലും അതിനനുസരിച്ച് സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം ഉയർത്തിയിട്ടില്ല -ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ഹൈകോടതികളിൽ ജഡ്ജിമാരുടെ ഒഴിവുകൾ നികത്തണമെന്നാവശ്യപ്പെടുന്ന കത്തിലാണ്, വിരമിക്കൽപ്രായം 62ൽനിന്ന് 65 ആക്കണമെന്ന നിർദേശമുള്ളത്. നിലവിൽ ൈഹകോടതികളിൽ 399 ജഡ്ജിമാരുടെ ഒഴിവുണ്ടെന്നും ഇവ ഉടൻ നികത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു. 62 കഴിഞ്ഞവരെ ട്രൈബ്യൂണലുകളിൽ നിയമിക്കാമെങ്കിൽ 65 വയസ്സുവരെ ഹൈകോടതികളിൽ തുടരാൻ അവരെ അനുവദിക്കമെന്നാണ് തെൻറ കാഴ്ചപ്പാടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.