രണ്ട് പാസ്റ്റർമാരുടെ വീടുകളിൽ ആദായനികുതി പരിശോധന

ന്യൂഡൽഹി: രണ്ട് പാസ്റ്റർമാരുടെ വീടുകളിൽ ആദായ നികുതി പരിശോധന. പഞ്ചാബിലെ ബാൽജിന്ദർ സിങ് ഹർപ്രീത് ഡിയോൾ എന്നിവരുടെ വീടുകളിലാണ് പരിശോധന. ഭാട്ടിനഡ, ഹരിയാന, ജമ്മു, അമൃത്‌സർ എന്നിവിടങ്ങളിലാണ് ഉദ്യോഗസ്ഥരാണ് പരിശോധനക്കെത്തിയത്. അമൃത്‌സർ, കുറാളി, ഛണ്ഡിഗഢ്, ന്യൂഡൽഹി തുടങ്ങി വിവിധയിടങ്ങളിൽ റെയ്ഡ് നടന്നു.

നിരവധി പള്ളികളിലും പാസ്റ്റർമാരുടെ വീടുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. പള്ളികളിലെ വിവിധ രേഖകൾ അധികൃതർ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കി. ഇവിടത്തെ 30ഓളം ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു.

പാസ്റ്റർമാരുടെ വീടിനു പുറത്തും പള്ളികൾക്ക് മുമ്പിലും സി.ആർ.പി.എഫ് സംഘത്തേയും വിന്യസിച്ചിരുന്നു. തുടർന്നാണ് പാസ്റ്റർമാരുടെ വീടുകളിലും പള്ളികളിലും ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്.

Tags:    
News Summary - Income Tax raids on premises of 2 pastors in Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.