ദോക് ലാം സംഘർഷങ്ങൾ ഭാവിയിൽ ആവർത്തിച്ചേക്കാം -ബിപിൻ റാവത്ത്

പുണെ: ദോക് ലാം സംഘർഷം പോലുള്ള സംഭവങ്ങൾ ഭാവിയിൽ ആവർത്തിച്ചേക്കാമെന്ന് സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. അതിർത്തിയിൽ ചൈന നടത്തുന്ന നീക്കങ്ങൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും ദോക് ലാമിലെ സമാധാന സ്ഥിതി തകർക്കുന്നതിനുള്ള ചൈനയുടെ ശ്രമം ആശങ്കയുണർത്തുന്നതാണെന്നും ബിപിൻ റാവത്ത് പറഞ്ഞു. പുണെ സർവകലാശാലയിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയന്ത്രണരേഖയിലുള്ള പ്രശ്നങ്ങൾ അതിർത്തിയിൽ സർവസാധാരണമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് കൃത്യമായ ചർച്ച ഇരു രാജ്യങ്ങളും നടത്തണം. പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കേണ്ടത്. പാക് അധിനിവേശ കശ്മീരിലൂടെ പോകുന്ന ചൈന–പാകിസ്താൻ ഇക്കോണമിക് കോറിഡോർ (സി.പി.ഇ.സി) ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള വെല്ലുവിളിയാണെന്നും റാവത്ത് കൂട്ടിച്ചേർത്തു. 

ഭ​ൂട്ടാനിലെ ദോക്​ലാം മേഖലയിൽ ചൈനീസ്​ സൈന്യം റോഡ്​ നിർമിക്കാൻ ശ്രമിച്ചതാണ്​ ഇന്ത്യ-ചൈന സംഘർഷങ്ങളുടെ തുടക്കം. ഇ​ന്ത്യ അ​തി​ർ​ത്തി​യി​ൽ​നി​ന്ന്​ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ച്ചാ​ൽ മാ​ത്ര​മേ ദോ​ക്​​ലാം സം​ഘ​ർ​ഷം അ​വ​സാ​നി​ക്കു​ക​യു​ള്ളൂ​വെ​ന്നാണ് ​ ചൈ​നയുടെ വാദം. അതേസമയം, ദോക്​ലാമിലെ ഇന്ത്യൻ നിലപാടിന്​ പിന്തുണ അറിയിച്ച്​ ജപ്പാൻ രംഗത്തെത്തിയിരുന്നു.  ഒരു രാജ്യവും ബലപ്ര​േയാഗത്തിലൂടെ ദോക്​ലാമി​​​​​​​െൻറ ഇ​േപ്പാഴത്തെ നിലയിൽ മാറ്റം വരുത്താൻ ശ്രമിക്കരുതെന്ന്​ ഇന്ത്യയി​െല ജപ്പാൻ അംബാസഡർ കെൻജി ഹിരമാട്​സു പറഞ്ഞിരുന്നു. 

Tags:    
News Summary - Incidents Like Doklam Likely To 'Increase' In Future: Army Chief-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.