യു.പിയിൽ പ്രസാദം കഴിച്ച 32 പേർ​ ഭക്ഷ്യവിഷബാധയേറ്റ്​ ചികിത്സയിൽ

ലഖ്​നോ: ഉത്തർപ്രദേശിൽ പ്രസാദം കഴിച്ച 32 പേർ ഭക്ഷ്യവിഷബാധയേറ്റ്​ ആശുപത്രിയിൽ. കനൗജി​െല ജുഖായ ഗ്രാമത്തിലാണ്​ സംഭവം.

ഒരാഴ്ചയായി സംഘടിപ്പിച്ച 'ഭഗവത്​ കഥ' അവസാനിക്കുന്നതിന്‍റെ ഭാഗമായായിരുന്നു പ്രസാദ വിതരണം. ശനിയാഴ്ച വൈകിട്ട്​ ഭക്തർക്ക്​ പ്രസാദമായി ഖീർ പൂരി വിതരണം ചെയ്​തു. ഗ്രാമവാസികളിൽ ഭൂരിഭാഗം പേരും പ്രാർഥന യോഗത്തിന്​ പ​ങ്കെടുത്തിരുന്നു.

പ്രസാദം കഴിച്ച പലർക്കും ദേഹാസ്വാസ്​ഥ്യം അനുഭവപ്പെടുകയും വയറുവേദനും ഛർദ്ദിയും തുടങ്ങുകയുമായിരുന്നു. ഉടൻ തന്നെ ദേഹസ്വാസ്​ഥ്യം അനുഭവപ്പെട്ടവ​െര ജില്ല ആശുപത്രിയിലേക്ക്​ മാറ്റി.

കുട്ടികളും സ്​ത്രീകളും മുതിർന്നവരും അടക്കം 32 പേരാണ്​ ചികിത്സ തേടിയത്​. ഭക്ഷ്യവിഷബാധയാണ്​ കാരണമെന്നും ചീഫ്​ മെഡിക്കൽ സൂപ്രണ്ട്​ അറിയിച്ചു.

ഗ്രാമത്തിലേക്ക്​ ഒരു സംഘം ഡോക്​ടർമാരെ അയച്ചതായും സ്​ഥിതിഗതികൾ വിലയിരുത്തുമെന്നും ജില്ല മജിസ്​ട്രേറ്റ്​ അറിയിച്ചു. ഭക്ഷ്യവിഷബാധയേറ്റതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുമെന്നും പ്രസാദത്തിന്‍റെ സാമ്പിളുകൾ പരിശോധനക്ക്​ ശേഖരിച്ചതായും ആരോഗ്യവകുപ്പ്​ അറിയിച്ചു. 

Tags:    
News Summary - In UP 32 devotees fall sick after eating prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.