തമിഴ്നാട്ടിൽ പണമിടപാടുകാരന്‍റെ ഭീഷണിയെ തുടർന്ന് ദലിത് യുവതി തൂങ്ങിമരിച്ചു

ചെെെന്ന: തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ പണമിടപാടുകാരന്‍റെ ഭീഷണിയെ തുടർന്ന് ദലിത് യുവതി തൂങ്ങിമരിച്ചു. അവിനാശിക്കടുത്ത് രായംപാളയത്തെ വീട്ടിൽ പരിമള എന്ന യുവതിയാണ് തിങ്കളാഴ്ച രാത്രി ജീവനൊടുക്കിയത്. അവിനാശി ടൗൺ പഞ്ചായത്തിൽ കരാർ ജോലിക്കാരിയായിരുന്നു. ഇതേ സ്ഥലത്തുതന്നെ താമസിക്കുന്ന ധനശേഖരനിൽ നിന്ന് പരിമളയുടെ ഭർത്താവ് ചന്ദ്രൻ 27,000 രൂപ കടം വാങ്ങിയതായി പൊലീസ് പറഞ്ഞു. ആദ്യം 10,000 രൂപ തിരികെ നൽകുകയും ബാക്കി ഉടൻ നൽകാമെന്നും പറഞ്ഞു.

എന്നാൽ, പണം നൽകാഞ്ഞതോടെ ധനശേഖരനും ഇയാളുടെ അമ്മ പൂവത്തമ്മാളും നിരന്തരം ചന്ദ്രനേയും കുടുംബത്തേയും ശല്യം ചെയ്തു. തിങ്കളാഴ്‌ച രാത്രി ധനശേഖരനും അമ്മയും ചന്ദ്രന്‍റെ വീട്ടിലെത്തി പണം തിരിച്ചടക്കാത്തതിന്റെ പേരിൽ പരിമളയെ ജാതീയമായി അധിക്ഷേപിച്ചു. പണം തന്നില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അവർ ഭീഷണിപ്പെടുത്തി. മാനസികമായി തളർന്ന പരിമള മിനിറ്റുകൾക്ക് ശേഷം തന്റെ മുറിയുടെ മേൽക്കൂരയിൽ തൂങ്ങുകയായിരുന്നു. പൊലീസ് പറഞ്ഞു.

പരിമളയെ തൂങ്ങിമരിച്ച നിലയിൽ കണ്ട അയൽക്കാരാണ് ഭർത്താവിനെ വിവമറിയിച്ചത്. സംഭവം നടക്കുമ്പോൾ ഇവരുടെ12കാരിയായ മകളും 14 വയസുള്ള മകനും വീട്ടിൽ നിന്ന് വളരെ അകലെ കളിക്കുകയായിരുന്നു. ധനശേഖരനെ ചൊവ്വാഴ്ചയും അമ്മയെ ബുധനാഴ്ചയും അറസ്റ്റ് ചെയ്തതായി അവിനാശി സി.െഎ ആർ. ഗീത പറഞ്ഞു. അമ്മയും മകനും ചേർന്ന് യുവതിയെ പീഡിപ്പിക്കുന്നത് കണ്ട അയൽവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 1989-ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമാണ് അറസ്റ്റ്.

Tags:    
News Summary - In Tamil Nadu, a Dalit woman hanged herself after being threatened by a moneylender

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.