ദൈവമേ അവരുടെ കാലു കാണുന്നു; ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രിക്ക്​ മറുപടിയുമായി പ്രിയങ്ക

ന്യൂഡൽഹി: ജീൻസുമായി ബന്ധപ്പെട്ട ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി തീർഥ്​ സിങ്​ റാവത്തിന്‍റെ പ്രസ്​താവനക്ക്​ മറുപടിയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗതാഗത മന്ത്രി നിതിൻ ഗഡ്​കരി എന്നിവർ ആർ.എസ്​.എസ്​ ശാഖയിൽ നിൽക്കുന്നതിന്‍റെ ചിത്രങ്ങൾ പങ്കുവെച്ചാണ്​ അവരുടെ മറുപടി. ദൈവമേ അവരുടെ കാല​ു കാണുന്നുവെന്ന്​ ചിത്രങ്ങൾ പങ്കുവെച്ച്​ പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.


ഗഡ്​കരിക്കും മോദിക്കുമൊപ്പം ആർ.എസ്​.എസ്​ തലവൻ മോഹൻ ഭാഗവതിന്‍റെ ചിത്രം കൂടി പ്രിയങ്ക ഗാന്ധി പങ്കുവെച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസമാണ്​ ജീൻസുമായി ബന്ധപ്പെട്ട്​ ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രിയുടെ പ്രസ്​താവന പുറത്ത്​ വന്നത്​.

ബാലാവകാശ കമ്മീഷൻ പരിപാടിയുടെ യാത്രക്കിടെ വിമാനത്തിൽ രണ്ട്​ സ്​ത്രീകൾ കീറിയ ജീൻസ്​ ധരിച്ച്​ ഒരു കുട്ടിയുമായി എത്തിയതിനെ ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. കുട്ടികൾക്ക്​ വേണ്ടി പ്രവർത്തിക്കുന്ന എൻ.ജി.ഒയുടെ അംഗങ്ങളാണ്​ അവരെന്നാണ്​ പറഞ്ഞത്​. ഇത്തരക്കാർ സമൂഹത്തിന്​ എന്ത്​ സന്ദേശമാണ്​ നൽകുന്നത്​. കത്രിക ഉപയോഗിച്ച്​ ജീൻസിനെ അല്ല സംസ്കാര​ത്തെയാണ്​ ഇവർ മുറിച്ചു മാറ്റുന്നതെന്നായിരുന്നു  മുഖ്യമന്ത്രിയുടെ വിവാദ പ്രസ്​താവന. 

Tags:    
News Summary - In Priyanka Gandhi's Takedown Of "Ripped Jeans" Comment, A Photo Of PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.