മണിപ്പൂരിൽ മൂന്ന് തീവ്രവാദികൾ അറസ്റ്റിൽ

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ വി​വി​ധ നി​രോ​ധി​ത സം​ഘ​ട​ന​ക​ളി​ൽ​പ്പെ​ട്ട മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പൊ​ലീ​സ്. ര​ണ്ടു ജി​ല്ല​ക​ളി​ൽ ന​ട​ന്ന കൊ​ള്ള​യി​ൽ പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​റ​സ്റ്റ്. സം​സ്ഥാ​ന​ത്തെ മൂ​ന്നു താ​ഴ്‌​വ​ര ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 2300 ല​ധി​കം വെ​ടി​യു​ണ്ട​ക​ൾ പ്ര​ത്യേ​ക ഓ​പ​റേ​ഷ​നു​ക​ളി​ൽ ക​ണ്ടെ​ടു​ത്തു.

ഇം​ഫാ​ൽ വെ​സ്റ്റ് ജി​ല്ല​യി​ലെ തോ​ങ്‌​ഖോ​ങ് ല​ക്ഷ്മി ബ​സാ​റി​ൽ​നി​ന്നാ​ണ് ഒ​രാ​ളെ പി​ടി​കൂ​ടി​യ​ത്. ഇം​ഫാ​ൽ ഈ​സ്റ്റി​ലെ ഖ​ബീ​സോ​യ് പ്ര​ദേ​ശ​ത്തു​നി​ന്ന് പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ആ​ർ​മി​യി​ലെ ഒ​രു കേ​ഡ​റെ​യും കോ​ങ്‌​ഖാം ലെ​യ്‌​കാ​യി​യി​ൽ നി​ന്ന് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ മ​റ്റൊ​രു സ​ജീ​വ കേ​ഡ​റെ​യും പി​ടി​കൂ​ടി.

ഓ​പ​റേ​ഷ​നി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​ടെ​യും വെ​ടി​ക്കോ​പ്പു​ക​ളു​ടെ​യും ശേ​ഖ​രം സു​ര​ക്ഷാ സേ​ന ക​ണ്ടെ​ടു​ത്തു.

Tags:    
News Summary - Three terrorists arrested in Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.