ബാങ്കുവിളിച്ചാൽ ഹനുമാൻ ചാലിസ ചൊല്ലാൻ ഉച്ചഭാഷിണി വാങ്ങി നൽകുമെന്ന് ബി.ജെ.പി നേതാവ്

മുംബൈ: പള്ളികളിൽ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് തുടർന്നാൽ പകരമായി ഹനുമാൻ ചാലിസ ചൊല്ലുന്നതിനായി ഉച്ചഭാഷിണികൾ വാങ്ങി നൽകുമെന്ന് ബി.ജെ.പി നേതാവ്. പൊതുസ്ഥലങ്ങളിൽ ഹനുമാൻ ചാലിസ വായിക്കാൻ ഉച്ചഭാഷിണികൾ വാങ്ങി നൽകും എന്നാണ് വാഗ്ദാനം.

"ക്ഷേത്രത്തിൽ സ്ഥാപിക്കാൻ ഉച്ചഭാഷിണി ആവശ്യമുള്ള ആർക്കും ഞങ്ങളോട് സൗജന്യമായി ചോദിക്കാം. എല്ലാ ഹിന്ദുക്കൾക്കും ഒരേ ശബ്ദം. ജയ് ശ്രീറാം! ഹർ ഹർ മഹാദേവ്!" -കോടീശ്വരനും വ്യാപാരിയുമായ മോഹിത് കംബോജ് ട്വീറ്റ് ചെയ്തു.

ബി.ജെ.പിയും രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിർമാൺ സേനയും (എം.എൻ.എസ്) പള്ളികളിൽ നിന്ന് ബാങ്ക് വിളിക്കുന്നത് നിരോധിക്കണമെന്ന ആഹ്വാനം ശക്തമാക്കിയ സാഹചര്യത്തിലാണ് ഈ ഓഫർ.

മറാത്തി പുതുവത്സര ഉത്സവമായ ഗുഡി പദ്‌വയുടെ ഭാഗമായി വാരാന്ത്യത്തിൽ മുംബൈയിൽ നടന്ന റാലിയിൽ രാജ് താക്കറെയുടെ ആഹ്വാനത്തെത്തുടർന്ന് മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും എം.എൻ.എസ് നേതാക്കൾ ഉച്ചഭാഷിണികളിൽ നിന്ന് ഹനുമാൻ ചാലിസ വായിക്കാൻ തുടങ്ങി. പുതിയ പ്രകോപനങ്ങളെ വിമർശിച്ച മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി എൻ.സി.പിയുടെ ദിലീപ് വാൽസ് പാട്ടീൽ സമൂഹത്തെ വിഭജിക്കാനാണ് ഇവർ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞു.

Tags:    
News Summary - In Maharashtra's Hanuman Chalisa vs Azaan Clash, BJP Billionaire's Offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.