മദ്രസകളിൽ 'മതഭ്രാന്ത്' പഠിപ്പിക്കുന്നുണ്ടോയെന്ന് പരിശോധിക്കും- മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: മതഭ്രാന്തും തീവ്രവാദവും വെച്ചുപൊറുപ്പിക്കില്ലെന്നും മദ്രസകളിൽ 'മതഭ്രാന്ത്' പഠിപ്പിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാൻ. സംസ്ഥാനത്ത് അംഗീകരമില്ലാത്ത മദ്രസകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ട്വിറ്ററിലൂടെ ബുധനാഴ്ചയാണ് ബി.ജെ.പി മുഖ്യമന്ത്രിയുടെ പ്രതികരണം. 'മധ്യപ്രദേശിലെ അനധികൃത മദ്രസകൾ, സ്ഥാപനങ്ങൾ എന്നിവ മതാന്ധതയുടെ പാഠം എവിടെയാണ് പഠിപ്പിക്കുന്നതെന്ന് പരിശോധിക്കും'- ചൗഹാൻ ട്വീറ്റ് ചെയ്തു.

ഔദ്യോഗിക വസതിയിൽ കൂടിയ യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.

Tags:    
News Summary - In madrasahs communalism Teaching will be tested - Madhya Pradesh Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.