കുംഭമേളയിൽ പ്രാർത്ഥന നടത്താൻ ഹരിദ്വാറിലെ ഹർ കി പൗരി ഘട്ടിൽ ഒത്തുകൂടിയ ഭക്​തർ

കുംഭമേളയിൽ ആർ.എസ്​.എസുകാരെ​ സ്​പെഷൽ പൊലീസ്​ ഓഫീസർമാരാക്കി ഉത്തരാഖണ്ഡ്​ പൊലീസ്​

ഹരിദ്വാർ: കുംഭമേളക്കെത്തുന്ന തീർഥാടകർക്ക്​ സഹായവുമായി ആർ.എസ്​.എസ്​ വർഷങ്ങളായി സജീവമാണെങ്കിലും ഇത്തവണ സർക്കാർ വക അവർക്ക്​ ലഭിച്ചത്​ ഔദ്യോഗിക പദവി. 1553 ആർ.എസ്​.എസ്​ സന്നദ്ധ പ്രവർത്തകർക്കാണ്​ ഉത്തരാഖണ്ഡ്​ പൊലീസ്​​ സ്​പെഷൽ പൊലീസ്​ ഓഫീസർ പദവി നൽകിയത്​. തിരിച്ചറിയൽ കാർഡും തൊപ്പിയും ജാക്കറ്റും നൽകി​യിട്ടുണ്ട്​. 1,053 പേരാണ്​ സജീവമായി പ്രവർത്തന രംഗത്തുള്ളത്. ബാക്കിയുള്ളവർ ആവശ്യം വന്നാൽ, സേവനത്തിന്​ ​പ്രയോജനപ്പെടുത്താവുന്നവരും.

ആർ.എസ്​.എസുകാരെ മാത്രമല്ല കോൺഗ്രസ്​ സേവാദൾ​ പ്രവർത്ത​കരെയും ഇത്തവണ സ്​പെഷൽ പൊലീസ്​ ഓഫീസർമാരായി നിയമിച്ചിട്ടുണ്ടെന്ന്​ കുംഭമേള ഡെപ്യൂട്ടി എസ്​.പി ബീരേന്ദ്ര പ്രസാദ്​ പറഞ്ഞു.

കും​ഭമേള ഐ.ജി സഞ്​ജയ്​ കന്യാലാണ്​ ഈ പദ്ധതിക്ക്​ തുടക്കം കുറിച്ചതെന്ന്​ ആർ.എസ്​.എസ്​ ഉത്തരാഖണ്ഡ്​ പ്രാന്ത ശാരീരിക്​ പ്രമുഖ്​ സുനിൽ വ്യക്​തമാക്കി.

ഹരിദ്വാർ പട്ടണം, ഘട്ടുകൾ, റെയിൽവേ സ്​റ്റേഷനുകൾ, ക്രോസിങ്​ പോയിന്‍റുകൾ, ജില്ലാ അതിർത്തികൾ, യു.പി അതിർത്തി എന്നിവിടങ്ങളിലാണ്​ ഇവർക്ക്​ ഉത്തരവാദിത്വം. ഓരോ കേന്ദ്രത്തിലും ആറ്​ ആർ.എസ്​.എസുകാർക്ക്​ വീതം ജോലി നൽകിയിട്ടുണ്ട്​.

ഏപ്രിൽ 30നാണ്​ കുംഭമേള സമാപിക്കുക. 

Tags:    
News Summary - In Kumbh crowd management, a first: RSS workers as Special Police Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.