ഗുരുഗ്രാമിൽ റൊട്ടി മാവിൽ തുപ്പിയ ശേഷം പാചകം; ഉടമയും പാചകക്കാരനും അറസ്റ്റിൽ

ഗുരു​ഗ്രാം: ഹോട്ടലിൽ റൊട്ടിമാവിൽ തുപ്പിയ ശേഷം പാചകം ചെയ്​ത സംഭവത്തിൽ ഉടമയും പാചകക്കാരനും അറസ്റ്റിൽ. ഗുരുഗ്രാമിലെ സെക്​ടർ 12ലാണ്​ സംഭവം.

റൊട്ടിമാവ്​ പരത്തിയശേഷം തുപ്പുകയും പിന്നീട്​ തന്തൂരി അടുപ്പിലേക്ക്​ വെക്കുകയും ചെയ്യുന്ന വിഡിയോ ​വൻതോതിൽ പ്രചരിച്ചതോടെയാണ്​ അറസ്റ്റ്​. ബുധനാഴ്ച രാത്രി അറസ്റ്റ്​ ചെയ്​ത ഇരുവരെയും പിന്നീട്​ ജാമ്യത്തിൽ വിട്ടയച്ചു.

അൽസിഫ ഹോട്ടലിന്​ പുറത്ത്​ കാറിലിരുന്ന കുടുംബമാണ്​ വിഡിയോ പകർത്തിയത്​. പിന്നീട്​ വിഡിയോ വാട്​സ്​ആപിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

രണ്ടുപേർ ചപ്പാത്തി മാവ്​ പരത്തുന്നത്​ വിഡിയോയിൽ കാണാം. തന്തൂരി അടുപ്പിലേക്ക്​ വെക്കുന്നതിന്​ മുമ്പ്​ തുപ്പുന്നതും വിഡിയോയിലുണ്ട്​. ഹോട്ടൽ ഉടമയും പാചകക്കാരനുമാണ്​ വിഡിയോയിലുള്ളത്​. ഹോട്ടൽ ഉടമയായ ന്യൂഡൽഹി സീമാപുരി സ്വദേശി മുഹമ്മദ്​ ഇബ്രാഹിമും ഉത്തർപ്രദേശ്​ ഭാഗ്​പത്​ സ്വദേശി ഉസ്​മാൻ മാലിക്കുമാണ്​ അറസ്റ്റിലായത്​.

Full View

കോവിഡ്​ പടരുന്ന സാഹചര്യത്തിൽ ഇത്തരം പ്രവൃത്തികൾ അപകടകരമാണെന്ന്​ അധികൃതരിലൊരാളായ ഭാരത്​ സിങ്​ പറഞ്ഞു. ഇരുവരെയും അറസ്റ്റ്​ ചെയ്​ത്​ ജാമ്യത്തിൽ വിട്ടതായി സബ്​ ഇൻസ്​പെക്​ടർ ക്രിഷൻ കുമാർ പറഞ്ഞു. 

Tags:    
News Summary - In Gurugram Cook, hotel owner spit on rotis held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.