ബി.ജെ.പി സ്ഥാനാർഥികൾ ജയിച്ചാൽ രാമക്ഷേത്ര ദർശനം സാധ്യമാക്കുമെന്ന്​ യോഗി

പട്​ന: ബിഹാർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥികൾ എം.എൽ.എമാരായി ജയിച്ചാൽ രാമക്ഷേത്ര ദർശനം സാധ്യമാക്കുമെന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. തീവ്രവാദം ഇല്ലാതാക്കിയത്​ ബി.ജെ.പിയാണ്​. പാകിസ്താനിലേക്ക്​ കടന്നു കയറി തീവ്രവാദികളെ കൊന്നുവെന്ന്​ ബലാക്കോട്ട്​ വ്യോമാക്രമണത്തെ ഓർമിപ്പിച്ച്​ യോഗി പറഞ്ഞു. ബിഹാറിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ റാലിയിൽ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർട്ടിക്കൾ 370 റദ്ദാക്കുമെന്നത്​ ബി.ജെ.പിയുടെ വാഗ്​ദാനമായിരുന്നു. നരേന്ദ്രമോദി അധികാരത്തിലെത്തിയതിന്​ ശേഷം ഇത്​ നടപ്പിലാക്കി. ഇന്ത്യൻ മണ്ണിൽ ഇനി തീവ്രവാദം നടക്കില്ലെന്ന്​ പാകിസ്​താന്​ മനസിലായെന്നും യോഗി ആദിത്യനാഥ്​ പറഞ്ഞു.

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചതോടെ ബി.ജെ.പിയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ്​ സഫലമാകുന്നത്​. ബി.ജെ.പി എം.എൽ.എമാരെ വിജയിപ്പിക്കുകയാണെങ്കിൽ അവർ നിങ്ങൾക്ക്​ രാമക്ഷേത്ര ദർശനം സാധ്യമാക്കുമെന്നും യോഗി പറഞ്ഞു.

ഒക്​ടോബർ 28ന്​ ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ യോഗിയുടെ പ്രചാരണം ആരംഭിച്ചത്​. 12ഓളം റാലികളിൽ യു.പി മുഖ്യമന്ത്രി പ​ങ്കെടുക്കുമെന്നാണ്​ ബി.ജെ.പി അറിയിച്ചിരിക്കുന്നത്​. 

Tags:    
News Summary - n Bihar, Yogi Adityanath's Poll Promise: "Darshan" At Ayodhya Ram Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.