ബിഹാറിൽ ബി.ജെ.പിക്കും ജെ.ഡി.യുവിനും ആർ.ജെ.ഡിയെക്കാൾ വോട്ട് വിഹിതം കുറവ്

പട്ന: വാശിയേറിയ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും ജെ.ഡി.യുവിനും ആർ.ജെ.ഡിയെക്കാൾ വോട്ട് വിഹിതം കുറവ്. ബി.ജെ.പിക്ക് 20.08 ശതമാനവും ജെ.ഡി.യുവിന് 19.25 ശതമാനവും വോട്ട് ആണ് ലഭിച്ചതെങ്കിൽ ആർ.​ജെ.ഡിക്ക് 23 ശതമാനം വോട്ടുണ്ട്.

കോൺഗ്രസിന് 8.71 ശതമാനവും ചി​രാ​ഗ് പ​സ്വാ​ന്റെ എ​ൽ.​ജെ.​പിക്ക് 4.97 ശതമാനവും അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിന് 1.85 ശതമാനവും വോട്ട് വിഹിതമുണ്ട്. സി.പി.ഐ (എം.എൽ) (എൽ)- 2.84 %, സി.പി.എം -0.60 %, സി.പി.ഐ - 0.74 % എന്നിങ്ങനെയാണ് പ്രധാന പാർട്ടികൾക്ക് ലഭിച്ച വോട്ട്.

പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്റെ സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ത്താണ് ബി​ഹാ​ർ നിയമസഭ തെരഞ്ഞെടുപ്പി​ൽ എ​ൻ.​ഡി.​എ വ​ൻ വി​ജ​യം നേ​ടിയത്. 243 നി​യ​മ​സ​ഭ സീ​റ്റു​ക​ളി​ൽ 202 ഇ​ട​ങ്ങ​ളി​ൽ മി​ക​ച്ച ലീ​ഡോ​ടെ​യാ​ണ് ജ​യം. ബി.​ജെ.​പി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി. ആ​ർ.​ജെ.​ഡി​യും കോ​ൺ​ഗ്ര​സും ഇ​ട​തു​പാ​ർ​ട്ടി​ക​ളും ഉ​ൾ​പ്പെ​​ടു​ന്ന മ​ഹാ​സ​ഖ്യം 35 സീ​റ്റി​ന് മു​ക​ളി​ലേ​ക്ക് നേ​ടിയി​ല്ല. ആ​ർ.​ജെ.​ഡി 25ഉം ​കോ​ൺ​ഗ്ര​സ് ആ​റും ഇ​ട​ത് പാ​ർ​ട്ടി​ക​ൾ മൂ​ന്നും സീ​റ്റു​ക​ളി​ലാ​ണ് മു​ന്നി​ലെ​ത്തി​യ​ത്.


ഏ​റെ പി​രി​മു​റു​ക്കു​ങ്ങ​ൾ​ക്കു​ ശേ​ഷ​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി തേ​ജ​സ്വി യാ​ദ​വി​നു​പോ​ലും ജ​യം ഉ​റ​പ്പി​ക്കാ​നാ​യ​ത്. മ​ത്സ​രി​ച്ച 101 മ​ണ്ഡ​ല​ങ്ങ​ളി​ൽ 89 ഇ​ട​ത്തും ബി.​ജെ.​പി മു​ന്നേ​റി. നി​തീ​ഷ് കു​മാ​റി​ന്റെ ജെ.​ഡി (യു)​വും 2020മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഗം​ഭീ​ര നേ​ട്ട​മു​ണ്ടാ​ക്കി. അ​ന്ന് 43 സീ​റ്റു​ക​ളി​ൽ ഒ​തു​ങ്ങി​യ ജെ.​ഡി (യു), ​ഇ​ത്ത​വ​ണ 85 സീ​റ്റു​ക​ളി​ൽ മു​ന്നേ​റി. 19 ആ​ണ് വോ​ട്ട് ശ​ത​മാ​നം.

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യെ​ന്ന ബി.​ജെ.​പി​യു​ടെ അ​വ​കാ​ശ​വാ​ദ​ത്തി​ന് ക​രു​ത്തു​പ​ക​രു​ന്ന​താ​ണ് വി​ജ​യം. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രി​ക്കു​ക​ൾ ഭേ​ദ​മാ​ക്കാ​നും ഇ​ത് ഉ​പ​ക​രി​ക്കും. ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്ര, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് എ​ൻ.​ഡി.​എ ബി​ഹാ​റി​ലും അ​ധി​കാ​രം ഉ​റ​പ്പി​ക്കു​ന്ന​ത്. താ​ൻ പ്ര​ധാ​ന​മ​ന്ത്രി ​മോ​ദി​യു​ടെ ഹ​നു​മാ​നാ​ണെ​ന്ന് സ്വ​യം പ്ര​ഖ്യാ​പി​ച്ച കേ​ന്ദ്ര​മ​ന്ത്രി ചി​രാ​ഗ് പ​സ്വാ​ന്റെ എ​ൽ.​ജെ.​പി ആ​കെ നി​ർ​ത്തി​യ​ത് 28 സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ്. അ​തി​ൽ ഒ​രാ​ളു​ടെ പ​ത്രി​ക ത​ള്ളി​പ്പോ​യി​രു​ന്നു. ഇ​വ​ർ 19 ഇ​ട​ങ്ങ​ളി​ൽ വിജയിച്ചു. 122 സീ​റ്റ് ല​ഭി​ച്ചാ​ൽ ബി​ഹാ​റി​ൽ സ​ർ​ക്കാ​റു​ണ്ടാ​ക്കാം.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ വി​വാ​ദ പ​രി​ഷ്‍ക​ര​ണ​ശേ​ഷം വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​ നി​ന്ന് ല​ക്ഷ​ക്ക​ണി​ക്കാ​നാ​ളു​ക​ൾ പു​റ​ത്തു​പോ​യ​തി​ന് പി​ന്നാ​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​യ​ർ​ന്ന രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ ഏ​റെ​യാ​ണ്. വ​രാ​നി​രി​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ, അ​സം തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വോ​ട്ട​ർ​പ​ട്ടി​ക തീ​വ്ര പ​രി​ഷ്‍ക​ര​ണം പ്ര​ധാ​ന ച​ർ​ച്ച​യാ​കും. അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ എ.​ഐ.​എം.​ഐ.​എ​മ്മി​ന് അഞ്ചു സീ​റ്റു​ക​ളോടെ തൽസ്ഥിതി നിലനിർത്തി. ഇ​വ​ർ 32 സീ​റ്റു​ക​ളി​ലാ​ണ് മ​ത്സ​രി​ച്ചി​രു​ന്ന​ത്. പ്ര​ശാ​ന്ത് കി​ഷോ​റി​ന്റെ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​യു​ടെ ഒ​രു സ്ഥാ​നാ​ർ​ഥി​യും വി​ജ​യി​ച്ചി​ല്ല.

Tags:    
News Summary - In Bihar, BJP and JDU have less vote share than RJD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.